9 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 8, 2025
January 8, 2025
January 8, 2025
January 7, 2025
January 6, 2025
January 5, 2025
January 5, 2025
January 4, 2025
January 4, 2025
January 3, 2025

അമ്പെയ്ത്തിൽ ഇന്ത്യക്ക് ചരിത്ര മെഡൽ

Janayugom Webdesk
July 10, 2022 1:09 pm

അമേരിക്കയിലെ ബർമിങ്ഹാമിൽ നടക്കുന്ന ലോക ഗെയിംസിലെ അമ്പെയ്ത്തിൽ ഇന്ത്യക്ക് ചരിത്ര മെഡൽ. അമ്പെയ്ത്ത് കോമ്പൗണ്ട് മിക്സഡ് ടീം ഇനത്തിൽ ഇന്ത്യയുടെ അഭിഷേക് വെർമ ‑ജ്യോതി സുരേഖ വെണ്ണം ജോഡിയാണ് വെങ്കലം നേടിയത്.

ലോക ഗെയിംസിന്റെ ചരിത്രത്തിൽ ഇന്ത്യ നേടുന്ന അഞ്ചാമത് മെഡൽ കൂടിയാണിത് ഇത്. എട്ട് ടീമുകൾ പങ്കെടുത്ത മിക്സഡ് ടീം ഇനത്തിലെ വെങ്കല മെഡൽപ്പോരിൽ മെക്സിക്കോയുടെ ആൻഡ്രിയ – മിഗ്വൽ ബെസെറ സഖ്യത്തെ 157–156 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് അഭിഷേക് വെർമയും ജ്യോതിയും ചരിത്രം രചിച്ചത്.

1981 ൽ ലോകഗെയിംസ് ആരംഭിച്ചതിന് ശേഷം ആകെ നാലു മെഡലുകൾ മാത്രമാണ് ഇന്ത്യക്ക് ലഭിച്ചത്. സ്നൂക്കർ, പവർ ലിഫ്റ്റിംഗ്, ബാഡ്മിന്റൺ ഇനങ്ങളിലായിരുന്നു മെഡലുകൾ.

Eng­lish summary;History medal for India in archery

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.