17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 11, 2024
November 10, 2024
November 8, 2024
November 3, 2024
October 31, 2024
October 30, 2024
October 26, 2024
October 22, 2024
October 21, 2024
October 20, 2024

ചരിത്രത്തിലേക്ക് തലയുയര്‍ത്തി ലെനിന്‍ പ്രതിമ

Janayugom Webdesk
വിജയവാഡ
October 16, 2022 3:21 pm

വിജയവാഡയുടെ നഗരഭരണം സിപിഐ നേതൃത്വത്തിലായിരുന്ന ദീര്‍ഘകാലത്തിന്റെ സ്മാരകങ്ങള്‍ നിരവധിയാണ്. അതില്‍ ഏറ്റവും ശ്രദ്ധേയം നഗരഹൃദയത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മഹാനായ ലെനിന്റെ പൂര്‍ണകായ പ്രതിമയാണ്.
സിപിഐ, സിപിഐ (എം) നേതൃത്വത്തിലുള്ള ഭരണകാലയളവില്‍ 1987 ഓഗസ്റ്റ് 22നായിരുന്നു പ്രതിമ അനാച്ഛാദനം ചെയ്തത്. സിപിഐ ജനറല്‍ സെക്രട്ടറിയായിരിക്കെ സി രാജേശ്വര്‍ റാവു പ്രതിമ നാടിന് സമര്‍പ്പിച്ച ചടങ്ങില്‍ സിപിഐ (എം) ജനറല്‍ സെക്രട്ടറി ഇഎംഎസും സന്നിഹിതനായിരുന്നു. സിപിഐ നേതാവ് ടി വേങ്കിടേശ്വര്‍ റാവു മേയറായിരിക്കെയായിരുന്നു പ്രതിമ സ്ഥാപിതമായത്. സിപിഐ (എം)പ്രതിനിധി കെ രാമലു ആയിരുന്നു ഡെപ്യൂട്ടി മേയര്‍. കൃഷ്ണ നദിയുടെ ഭാഗമായി പണ്ടുകാലത്ത് ഉണ്ടാക്കിയ കനാലി(ഇന്നത്തെ പ്രകാശം ബാരേജ് കനാല്‍)ന്റെ തീരത്താണ് ലെനിന്‍ പ്രതിമ സ്ഥിതി ചെയ്യുന്നത്.
നഗരത്തിലെ പ്രധാന ആകര്‍ഷക കേന്ദ്രങ്ങളില്‍ ഒന്നാണ് ലെനിന്‍ പ്രതിമയും അതിനൊപ്പമുള്ള പാര്‍ക്കും. ലെനിന്‍ പ്രതിമ സ്ഥാപിതമായതോടെ ഈ പ്രദേശം ലെനിന്‍ സെന്റര്‍ എന്ന് അറിയപ്പെടാന്‍ തുടങ്ങി. പിന്നീട് അധികാരത്തിലെത്തിയ നഗരഭരണക്കാര്‍ ഇതുവഴി കടന്നുപോകുന്ന പാതയ്ക്ക് മറ്റൊരു പേരു നല്കി ബോര്‍ഡ് സ്ഥാപിച്ചുവെങ്കിലും ഇപ്പോഴും ലെനിന്‍ സെന്റര്‍ എന്ന് അന്വേഷിച്ചാല്‍ മാത്രമേ ഈ പ്രദേശത്ത് എത്തിച്ചേരാന്‍ സാധിക്കുകയുള്ളൂ. നഗരത്തിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കുള്ള സന്ദര്‍ശന കേന്ദ്രങ്ങളില്‍ ഒന്നായി ഇടംപിടിച്ച സ്ഥലം കൂടിയാണ് ലെനിന്‍ സെന്റര്‍.
സോവിയറ്റ് യൂണിയനില്‍ നിര്‍മ്മിച്ച് എത്തിച്ച വെങ്കല പ്രതിമയ്ക്ക് 12.5 അടിയാണ് ഉയരം. സോവിയറ്റ് യൂണിയനിലെ പരമോന്നത ബഹുമതികളില്‍ ഒന്നായ ഓര്‍ഡര്‍ ഓഫ് ലെനിന്‍ ലഭിച്ച ശില്പി വൊറാക്കോവാണ് പ്രതിമ തീര്‍ത്തത്. നാലര ടണ്‍ ഭാരമുള്ള പ്രതിമ 20 അടി ഉയരത്തിലുള്ള തറയിലാണ് സ്ഥാപിച്ചത്. പ്രതിമ കോര്‍പറേഷന്‍ ഭൂമിയില്‍ സ്ഥാപിക്കുന്നതിനുള്ള ചെലവുകള്‍ കണ്ടെത്തിയത് പൊതുജനങ്ങളുടെ സഹായത്തോടെയായിരുന്നു.

Eng­lish Sum­ma­ry: His­to­ry of Lenin stat­ue in Vijayawada

You may like this video also

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.