23 December 2024, Monday
KSFE Galaxy Chits Banner 2

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Janayugom Webdesk
തിരുവനന്തപുരം
August 10, 2022 8:27 am

സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ നിശ്ചിത സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കാണ് ചില ജില്ലകളില്‍ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം ചിലയിടങ്ങളില്‍ താലൂക്ക് അടിസ്ഥാനത്തില്‍ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ക്കടക്കം അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, എറണാകുളം കോട്ടയം ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, ആലപ്പുഴ ജില്ലയിലെ കൂട്ടനാട് താലൂക്കില്‍ സമ്പൂര്‍ണ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കുട്ടനാട് താലൂക്കിലെ പ്രഫഷണല്‍ കോളജുകളും അങ്കണവാടികളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മറ്റു താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്നാണ് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Eng­lish sum­ma­ry; Hol­i­days for edu­ca­tion­al insti­tu­tions in var­i­ous parts of the state

You may also like this video;

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.