സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഹോംസ്റ്റേകൾക്ക് ഇനിമുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എൻഒസി ആവശ്യമില്ല. ടൂറിസം വകുപ്പിന്റെ ക്ലാസിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭ്യമാകണമെങ്കിൽ തദ്ദേശസ്ഥാപന എൻഒസി നിർബന്ധമാണെന്ന വ്യവസ്ഥയാണ് ഒഴിവാക്കിയത്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ ഭാഗമായാണ് തീരുമാനം.
നിലവിൽ ഹോംസ്റ്റേകൾക്കായുള്ള ക്ലാസിഫിക്കേഷന് വേണ്ടി ടൂറിസം വകുപ്പിന്റെ അനുമതിയോടൊപ്പം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നിരാക്ഷേപ പത്രം കൂടി ഹാജരാക്കണം. ഹോംസ്റ്റേകൾ നിർമിച്ച് കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് കരുത്ത് പകരുന്ന സംരംഭകർക്ക് ഇത് പ്രയാസം സൃഷ്ടിക്കുന്നതായി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
English Summary: Home stays no longer need NOC
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.