11 May 2024, Saturday

Related news

May 8, 2024
May 6, 2024
April 17, 2024
April 10, 2024
April 5, 2024
March 27, 2024
March 13, 2024
March 12, 2024
March 4, 2024
February 22, 2024

ഹോമിയോപ്പതി സ്ഥാപനങ്ങള്‍ക്ക് കോവിഡ് ചികിത്സക്ക് അനുമതി നല്‍കണം; 28 ദിവസത്തിനകം നടപടി എടുക്കാന്‍ ഹൈക്കോടതി ഉത്തരവ്

Janayugom Webdesk
കൊച്ചി
August 27, 2021 3:51 pm

കോവിഡ് ചികിത്സക്ക് കേരളത്തിലെ ഗവണ്‍മെന്റ് ഹോമിയോപ്പതി സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. 28 ദിവസത്തിനം ഹോമിയോപ്പതിയില്‍ കോവിഡ് ചികിത്സിക്കാന്‍ അവസരം ഒരുക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഹോമിയോപ്പതി കേരള നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവുണ്ടായിരിക്കുന്നത്. ആരോഗ്യ വകുപ്പ് സെക്രട്ടറിയോട് അടക്കം കോടതി വിധി നടപ്പിലാക്കാനാണ് നിര്‍ദേശം.

നേരത്തെ ഗുരുതരമല്ലാത്ത കോവിഡ് രോഗികള്‍ക്കു ഹോമിയോപ്പതി ചികിത്സ നല്‍കാമെന്ന് കേന്ദ്രം നിര്‍ദേശിക്കുകയും കോടതി ഉത്തരവുകള്‍ വരികയും ചെയ്‌തെങ്കിലും കേരളത്തില്‍ മാത്രം അനുമതി നല്‍കിയിരുന്നില്ല. മറ്റു പല സംസ്ഥാനങ്ങളും കേന്ദ്രനിര്‍ദ്ദേശം അനുസരിച്ച്‌ ഹോമിയോ ചികിത്സ കൂടി നടത്തുന്നുണ്ട്. എന്നാല്‍ ഏറ്റവുമധികം കോവിഡ് രോഗികള്‍ ഉള്ള കേരളത്തില്‍ ഇതിന് അനുമതി നല്‍കാത്തതില്‍ വൈരുധ്യം ഉണ്ടെന്നു ഹോമിയോ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം കൂടി ചൂണ്ടിക്കാട്ടിയാണ് ഹോമിയോ ഡോക്ടര്‍മാര്‍ കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ് ജസ്റ്റിസ് ഷാജി പി ചാലി ഉത്തരവ് പുറപ്പെടുവിച്ചത്.

ക്വാറന്റൈനില്‍ ഉള്ളവരേയും നേരിയ രോഗലക്ഷണങ്ങള്‍ ഉള്ളവരെയും ചികിത്സിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കണമെന്നാണ് ഹോമിയോ ഡോക്ടര്‍മാരുടെ സംഘടന നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നത്. സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും ഹോമിയോ ഡോക്ടര്‍മാരെ മാറ്റി നിര്‍ത്തുന്നത് നീതിനിഷേധമാണെന്നാണ് ഇവരുടെ പരാതി. കോവിഡ് തീവ്രവ്യാപനം സംസ്ഥാനത്ത് ശക്തമാകുമ്പോള്‍ സന്നദ്ധരായ ഹോമിയോ ഡോക്ടര്‍മാരെ മാറ്റി നിര്‍ത്തുന്നതായാണ് ഇവരുടെ പരാതി. 2020 ഡിസംബറില്‍ കോവിഡ് രോഗികളെ ചികിത്സിക്കാന്‍ ഹോമിയോ ഡോക്ടര്‍മാരെ അനുവദിക്കണമെന്ന് ആയുഷ് വകുപ്പിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

എല്ലാതലത്തിലും ഹോമിയോപ്പതി ചികിത്സ ഉറപ്പാക്കാന്‍ തമിഴ്‌നാട് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍, കേരളത്തിലെ രണ്ട് ഹോമിയോപ്പതി മെഡിക്കല്‍ കോളേജുകള്‍ ഇപ്പോള്‍ അലോപ്പതി സി.എഫ്.എല്‍.ടി.സികളായാണ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിന്റെ ഡിസ്പെന്‍സറികളിലെ ഹോമിയോപ്പതി മെഡിക്കല്‍ ഓഫീസര്‍മാര്‍ അലോപ്പതി സി.എഫ്.എല്‍.ടി.സികളിലും ജോലി ചെയ്യുന്നു. ഹോമിയോപ്പതി ചികിത്സാ സൗകര്യങ്ങളും ഡോക്ടര്‍മാരുടെ സേവനവും ഹോമിയോ ചികിത്സയ്ക്കായി തന്നെ പ്രയോജനപ്പെടുത്തണമെന്ന ആവശ്യമാണ് ഹോമിയോ ഡോക്ടര്‍മാര്‍ ശക്തമായി ഉന്നയിക്കുന്നത്.

കോവിഡിന്റെ ഒന്നാംഘട്ടത്തില്‍ ഹോമിയോപ്പതിക് ഇമ്യൂണ്‍ ബൂസ്റ്റര്‍ മരുന്നുകള്‍ ഉപയോഗിച്ചവരില്‍ രോഗം മൂര്‍ച്ഛിച്ചത് വളരെക്കുറവാണെന്ന് സി.സി.ആര്‍.എച്ച്‌ പഠനം വ്യക്തമാക്കിയിരുന്നു. ശ്വസനപ്രക്രിയയെ ഉത്തേജിപ്പിച്ച്‌ ശരീരത്തിലെ ഓക്സിജന്‍ അളവ് ക്രമപ്പെടുത്താനും ശ്വാസകോശത്തെ ബാധിക്കുന്ന അണുബാധയെ ചെറുക്കാനും മരുന്നുകള്‍ ഹോമിയോപ്പതിയിലുണ്ടെന്നും ഹോമിയോ ഡോക്ടര്‍മാരുടെ സംഘടനയായ ഐ.എച്ച്‌.എം.എ വ്യക്തമാക്കുന്നു.

eng­lish summary:Homeopathic insti­tu­tions should be allowed to treat covid; High Court orders action with­in 28 days
you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.