25 December 2024, Wednesday
KSFE Galaxy Chits Banner 2

തേൻകണം

വിനോദ് തെള്ളിയൂർ
September 22, 2024 2:47 am

നിൻ ഹൃദയതുടിപ്പിൽ വിരിയും
ഞാനൊരു സുന്ദര സ്പന്ദനം
കുളിരുചാർത്തും ചാരുത
കല്ലോലിനിയാം കവിത
എൻ മനതാരിൽ വിരിയുമോ
കാന്തന് കാന്തയാം മധുരമേ
അറിയില്ല കാണില്ലനീ
എൻ മനസിൻ തേൻകണം
പൂംതിങ്കൾ പ്രഭചൊരിയുമാ രാവിൽ
കുളിരുകോരും സ്വപ്നാടനം
നക്ഷത്ര ജാലങ്ങൾ നിറയും
വീഥിയിൽ ഞാൻ ഏകനായ് മാറവേ
അനാഥനാകാതെ എന്നെയും
ചേർക്കുമോ നിൻവഞ്ചിയിൽ
തുഴഞ്ഞു ഞാൻ ദൂരെയാക്കാം
തിരികെവരാത്ത കാതമേകാം
ഓർമ്മകൾ വാജിയേറി മറയും
മറവികൾ മണ്ഡൂകമേറി വലയും
തേൻകണമിറ്റിറ്റു വീഴുന്നു
ഹൃദയം പിളർന്നൊരാ കർമ്മ കാണ്ഡം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.