ബനാറസ് ഹിന്ദുസര്‍വകലാശാലയില്‍ ചാണക വരളി ഉണ്ടാക്കുന്നതില്‍ ശില്പശാല സംഘടിപ്പിച്ച് അധികൃതര്‍. ബിഎച്ച്‌യുവിലെ സംയോജിത ഗ്രാമവികസന കേന്ദ്രത്തിൽ നടന്ന ശില്പശാലയിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് ചാണക വരളി ഉണ്ടാക്കുന്നതില്‍ പരിശീലനം നല്‍കിയത്.
गोबर से उपला या गोहरी बनाने का हुनर सीखते छात्र @VCofficeBHU @bhupro @PMOIndia @narendramodi pic.twitter.com/My2nYPW9Km
— संकाय प्रमुख,सामाजिक विज्ञान संकाय, BHU (@fssdean) February 4, 2022
സർവകലാശാലയിലെ പ്രൊഫസര്‍ ആണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ചാണക വരളി പൂജ നടത്താനും ഭക്ഷണം തയാറാക്കുന്നതിനുള്ള ഇന്ധനമായും ഉപയോഗിക്കാമെന്ന് അദ്ദേഹം വീഡിയോയില്‍ പറയുന്നു. ചാണകത്തിൽ നിന്ന് തയാറാക്കാവുന്ന ഉല്പന്നങ്ങൾ വിൽക്കുന്നതിനുള്ള ക്രമീകരണം സർക്കാർ ചെയ്യണമെന്നും അദ്ദേഹം പറയുന്നു. അതേസമയം സർവകലാശാലകൾ ഉന്നത പഠനത്തിനുള്ള സ്ഥലങ്ങളാകണമെന്നും ചാണക വരളി ഉണ്ടാക്കുന്നത് പഠിക്കാനുള്ള സ്ഥലങ്ങളല്ലെന്നും സോഷ്യല്‍ മീഡിയകളില്‍ അഭിപ്രായമുയര്‍ന്നു.
English Summary: How to make good dung cake, Banaras Hindu University Professor taking practical class
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.