തിരുവല്ല ഇലന്തൂരില്‍ ദമ്പതികള്‍ ചേര്‍ന്ന് നടത്തിയ ഇരട്ട നരബലിയുടെ ഞെട്ടലിലാണ് കേരളം. അന്ധവിശ്വാസ നിർമ്മാർജന നിയമം കൊണ്ടു വരുന്നത് ഉചിതമായിരിക്കുമെന്ന് സംഭവത്തില്‍ കെ കെ ശൈലജ പറഞ്ഞു. നിയമത്തെക്കുറിച്ച് നേരത്തെ ചിന്തിച്ചിരുന്നു. ഇത് കുറ്റകൃത്യം ചെയ്യാന്‍ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. എന്നാൽ നിയമം മാത്രം പോര അന്ധ വിശ്വാസങ്ങൾക്കെതിരായ പ്രചരണവും വേണമെന്ന് കെ കെ ശൈലജ ആവശ്യപ്പെട്ടു. ഉപരിപ്ലവമായ പ്രചാരണകൊണ്ടു ആയില്ല, ഇതിന് ശാസ്ത്ര അവബോധം വളർത്തണം. മയക്കു മരുന്ന് ഉൾപ്പെടെ ഉപയോഗിച്ചുണ്ടോ എന്ന് പരിശോധിക്കണം. സമൂഹത്തിൽ വളരെ ശക്തമായ പ്രചരണവും ഉയർത്തെഴുന്നേൽപ്പും ആവശ്യമാണെന്ന് കെ കെ ശൈലജ പറഞ്ഞു.
English Summary: human sacrifice; Bring anti-superstition law: KK Shailaja
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.