അസാനി ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിക്കുമെന്ന് റിപ്പോര്‍ട്ട്. തീവ്ര ചുഴലിക്കാറ്റിന് ശക്തി കുറഞ്ഞ് നിലവില്‍ മാച്ച്‌ലി പട്ടണത്തിന് 50 കിലോമീറ്ററും കാക്കിനടയില്‍ നിന്ന് 150 കിലോ മീറ്ററും അകലത്തിലാണ്്. ആന്ധ്രാ തീരത്തിനു സമീപത്ത് നിന്ന് ദിശ മാറി യാനം, കാക്കിനട, വിശാഖപട്ടണം തീരത്തേക്ക് പോകുന്ന ചുഴലിക്കാറ്റ് മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിക്കാനാണ് സാധ്യത.
അസാനി ചുഴലിക്കാറ്റിന്റെ ഭാഗമായി ആന്ധ്രയുടെ തീരമേഖലയില്‍ ശക്തമായ മഴ ഉണ്ടായിരുന്നു. വിശാഖപട്ടണം, വിജയവാ വിമാനത്താവളങ്ങളില്‍ നിന്ന് കൂടുതല്‍ സര്‍വ്വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. വിശാഖപട്ടണം വഴിയുള്ള നിരവധി ട്രെയിന്‍ സര്‍വ്വീസുകള്‍ തല്‍ക്കാലത്തേക്ക് വെട്ടിചുരുക്കുകയും ചെയ്തു. ആന്ധ്രയിലെ അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒഡീഷയിലും പശ്ചിമ ബംഗാളിന്റെ തീരമേഖലയിലും മുന്നറിയിപ്പുണ്ട്. ആന്ധ്ര തീരത്ത് മണിക്കൂറില്‍ 75 മുതല്‍ 95 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്.
ദേശീയ ദുരന്ത നിവാരണ സേനയേയും നാവികസേനയേയും ദുരന്തസാധ്യതാ മേഖലകളില്‍ വിന്യസിച്ചിട്ടുണ്ട്. കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങഴില്‍ മിതമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
English summary; Hurricane Asani moving towards the Bay of Bengal
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.