ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൺട്രോതുരുത്തിൽ നെന്മനിതേരയിൽ വീട്ടിൽ പുരുഷോത്തമൻ (78), ഭാര്യ വിലാസിനി (64) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവമെന്ന് കരുതുന്നു. ഇവരെ വീടിന് പുറത്തുകാണാത്തതിനെ തുടർന്ന് പരിസരവാസികൾ വിവരം പോലീസിലറിയിക്കുകയായിരുന്നു. ഈസ്റ്റ് കല്ലട പോലീസെത്തി രാവിലെ കതക് തുറന്നുനോക്കിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ദമ്പതികൾക്ക് മക്കളില്ല. ഫോറൻസിക് വിദഗ്ധരും ഡോഗ് സക്വാഡും സ്ഥലത്തെത്തി പരിശോധന തുടങ്ങി. വീടിന്റെ ഭിത്തിയിൽ സ്വത്ത് പങ്കുവയ്ക്കുന്നതിനെക്കുറിച്ച് കുറിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
English Summary: Husband hanged after wife hacked to death
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.