9 January 2025, Thursday
KSFE Galaxy Chits Banner 2

പാലോട് പെരിങ്ങമലയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

Janayugom Webdesk
November 11, 2021 10:59 am

പാലോട് പെരിങ്ങമലയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. പെരിങ്ങമല പറങ്കിമാം വിള നൗഫർ മൻസിൽ നാസില ബീഗം (42) ആണ് മരിച്ചത്. ഭർത്താവ് അബ്ദുൽ റഹീമി നെ കാണാനില്ല.കൊലപാതക കാരണം എന്തെന്ന് വ്യക്തമല്ല. തിരുവനന്തപുരം ചാക്ക ഐടിഐയിലെ ക്ലർക്ക് ആണ് റഹിം. നാസിലയുടെ കുടുംബ വീട്ടിൽ വച്ചായിരുന്നു സംഭവം.

ഇന്ന് രാവിലെ 7 മണിയോടെ നാസില യുടെ ഉമ്മ കിടപ്പുമുറിയില്‍ കതക് തുറന്ന് നോക്കിയപ്പോഴാണ് നാസില ബീഗത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുക്കാരെ അറിയിക്കുകയും അവർ പാലോട് പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. റൂറൽ എസ്പി സ്ഥലത്തെത്തി. സംഭവത്തിൽ പാലോട് പോലീസ് അനേഷണം തുടങ്ങി.
eng­lish summary;Husband stabs wife to death in Palode Peringamala
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.