6 May 2024, Monday

Related news

April 30, 2024
April 28, 2024
April 26, 2024
April 24, 2024
March 5, 2024
February 2, 2024
January 14, 2024
December 6, 2023
December 5, 2023
November 18, 2023

കുട്ടികളിലെ ഹൈപ്പർ ആക്ടിവിറ്റി; മാതാപിതാക്കൾ അറിയേണ്ടത്

ഡോ.ഇന്ദുജ
October 22, 2021 12:26 pm

വികൃതി ഇല്ലാത്ത കുട്ടികൾ ഉണ്ടാവില്ല. ശരാശരി ശാരീരിക മാനസിക ആരോഗ്യം ഉള്ള എല്ലാ കുട്ടികളിലും ചെറിയ തോതിലെങ്കിലും വികൃതി ഉണ്ടാകും. അത് സ്വാഭാവികമാണ്, കുട്ടികളുടെ വ്യക്തിത്വത്തിന്റെ ഒരു ഭാഗം തന്നെയാണത്.
പക്ഷേ, ചില കുട്ടികളിൽ ഇത് വെറും വികൃതി അല്ല, മറിച്ച് ശ്രദ്ധിക്കപ്പെടേണ്ട ഒരു അവസ്ഥ കൂടെയാണ്, അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ അഥവ എ ഡി എച്ച് ഡി. 

എന്തുകൊണ്ടാണ് എഡിഎച്ച്ഡി എന്ന അവസ്ഥ ഉണ്ടാകുന്നത്? 

തലച്ചോറിലുണ്ടാകുന്ന ചില രാസപ്രവർത്തനങ്ങളുടെ അസന്തുലിതാവസ്ഥ മൂലം ഉണ്ടാകുന്നതാണ് ഇത്.പെൺകുട്ടികളെ അപേക്ഷിച്ച് ആൺകുട്ടികളിലാണ് ഈ അവസ്ഥ കൂടുതലായി കാണപ്പെടുന്നത്.
ഈ കുട്ടികൾ കാഴ്ചയിൽ മിടുക്കരും, സാധാരണയിലും ഉപരി ബുദ്ധിനിലവാരമുള്ളവരുമായിരിക്കും.
അതിനാൽ തന്നെ ഈ രോഗാവസ്ഥയെ കണ്ടെത്തി മനസ്സിലാക്കി ശരിയായ സപ്പോർട്ടും ചികിത്സയും കൊടുക്കുന്നതുവഴി കുട്ടികളെ വളരെ ഉയരത്തിൽ എത്തുവാൻ സഹായിക്കുന്നു. അമിത ലാളനയും അമിത കാർക്കശ്യവും ഈ പ്രശ്നം വഷളാക്കും

എന്തൊക്കെയാണ് എഡിഎച്ച്ഡി എന്ന അവസ്ഥയിൽ കാണപ്പെടുന്നത്? 

പ്രധാനമായും
1) ശ്രദ്ധ കുറവ്
2) അമിത വികൃതി
3)എടുത്തുചാട്ടം

മൂന്നു വയസ്സു മുതൽ തിരിച്ചറിയാം എങ്കിലും school going age- ൽ ആണ് കൂടുതലും ഈ ലക്ഷണങ്ങൾ മനസ്സിലാക്കാൻ കഴിയുന്നത്. 14 വയസ്സുവരെ കുട്ടികളിൽ ഇതിനെ എഡിഎച്ച്ഡി എന്ന് പറയുന്നു. അതുകഴിഞ്ഞ് ഈ ലക്ഷണങ്ങൾ കുറഞ്ഞു വരുന്നതാണ്.അത് കഴിഞ്ഞും തുടരുന്നതിന് Adult ADHD എന്നു പറയുന്നു. 

ലക്ഷണങ്ങൾ നോക്കാം

ശ്രദ്ധാ വൈകല്യം/ADHD
അഞ്ചു മിനിറ്റ് പോലും അടങ്ങി ഒതുങ്ങി ഇരിക്കാൻ പറ്റാത്ത അവസ്ഥ. എപ്പോഴും ഓട്ടം,ചാട്ടം, പിരുപിരുപ്പ്, മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന സ്വഭാവം. 

ശ്രദ്ധ കുറവ് -
1) ഒരു കാര്യത്തിൽ 5 മിനിറ്റിൽ കൂടുതൽ ശ്രദ്ധയോടെ ഇരിക്കാൻ കഴിയാത്ത അവസ്ഥ.
2) ക്ലാസ്സിൽ ശ്രദ്ധിക്കുമെങ്കിലും മറ്റേതോ ലോകത്ത് ചിന്തിച്ചു കൊണ്ട് ഇരിക്കുന്നു.
3) പാഠ്യവിഷയങ്ങൾ വേഗം മറന്നുപോവുക.
4)രക്ഷിതാക്കളും അധ്യാപകരും നൽകുന്ന നിർദേശങ്ങൾ
ശ്രദ്ധിക്കാതെയിരിക്കുക.
5)ചെറിയ ശബ്ദം കേൾക്കുമ്പോൾ പോലും പഠനത്തിൽനിന്ന് ശ്രദ്ധ മാറുക. 

അമിത വികൃതി -
1)ഓട്ടം, ചാട്ടം, പിരുപിരുപ്പ്
2) മറ്റു കുട്ടികളെക്കാൾ വേഗത്തിൽ പലകാര്യങ്ങളും ചെയ്യുന്നു.
3) ക്ലാസ്സിൽ അടുത്തിരിക്കുന്ന കുട്ടികളെ ഉപദ്രവിക്കുക.
4) ഇടയിൽ കയറി സംസാരിക്കുക.
5) ക്ലാസിൽ അടങ്ങിയൊതുങ്ങി ഇരിക്കാത്ത അവസ്ഥ.
6) പുസ്തകങ്ങളും മറ്റു വസ്തുക്കളും സ്ഥിരമായി കളയുകയും മറന്നു വയ്ക്കുകയും ചെയ്യുന്നു. 

എടുത്തുചാട്ടം അഥവാ Impulsivity-
1) എടുത്തുചാടി തീരുമാനങ്ങൾ എടുക്കുക.
2) സിറ്റുവേഷൻ/പരിസരം നോക്കാതെ എടുത്തുചാടി പ്രതികരിക്കുക.
3)ആവശ്യപ്പെട്ടത് ഉടൻ സാധിക്കാതെവരുേമ്പാൾ ദേഷ്യപ്പെട്ട് സാധനം വലിച്ചെറി യുക.
തുടർച്ചയായി ആറു മാസക്കാലമെങ്കിലും പ്രകടമാക്കുന്നുവെങ്കിൽ അടിയന്തരമായി ചികിത്സ തേടേണ്ടതാണ്. 

ADULT ADHD
ശ്രദ്ധക്കുറവ്,ജോലി തീർക്കാൻ ഉള്ള ബുദ്ധിമുട്ട്,പഠനം പൂർത്തിയാക്കാൻ ഉള്ള ബുദ്ധിമുട്ട്,ഒരു കാര്യത്തിൽ തന്നെ ശ്രദ്ധിക്കാൻ ഉള്ള ബുദ്ധിമുട്ട്, സബ്സ്റ്റൻസ് അബ്യൂസ് പോലെയുള്ളവ മറ്റു ഭാവിയിൽ തുടരുന്നതിന് നമ്മൾ adult ADHD എന്ന് പറയുന്നു. മാനസികമായ വളർച്ചയും പഠനത്തെയും കാര്യമായിത്തന്നെ ബാധിക്കുന്നു. 

ഈ അവസ്ഥ പാരമ്പര്യമായി കണ്ടുവരുന്ന ഒന്നുകൂടിയാണ്. കുട്ടികളുടെ മാതാപിതാക്കൾക്ക് അല്ലെങ്കിൽ അടുത്ത ബന്ധുക്കളിൽ ADHD ഉണ്ടെങ്കിൽ അത് കുട്ടികളിലും കാണാനുള്ള സാധ്യത കൂടുതലാണ്. തലക്കേൽക്കുന്ന പരിക്കുകൾ, ഗർഭകാലത്തെ പോഷകക്കുറവ്, അനാരോഗ്യം, പുകവലി, മദ്യപാനം തുടങ്ങിയ പ്രശ്നങ്ങൾ ADHDയ്ക്കിടയാക്കാറുണ്ട്. മാതാപിതാക്കൾതമ്മിലുള്ള അടുപ്പക്കുറവ്, വഴക്ക്, രക്ഷിതാക്കളിൽനിന്നുള്ള ഗാർഹിക പീഡന൦, അച്ചടക്കമില്ലാതെ വളർത്തുന്ന കുട്ടികൾ ഇവരിലും അമിത വികൃതിയും ശ്രദ്ധക്കുറവു൦ കൂടുതലായിരിക്കം. 

മാതാപിതാക്കൾക്ക് ഇതിലുള്ള ധാരണ പ്രധാനമാണ്. ഇത്തരത്തിലുള്ള കുട്ടികളുടെ അവസ്ഥയെ മനസ്സിലാക്കി അതിനെ അക്സെപ്റ്റ് ചെയ്ത് അതിനുള്ള സപ്പോർട്ട് കൊടുക്കേണ്ടതുണ്ട്.
ചോക്ലേറ്റ്, കൊക്കോ ചേർന്ന ആഹാരങ്ങൾ,കളർ ചേർത്ത ഭക്ഷണങ്ങൾ, ബേക്കറി പലഹാരങ്ങൾ ഇതെല്ലാം ഒഴിവാക്കേണ്ടതുണ്ട്.
ഇവരുടെ എനർജി ലെവൽ വളരെയധികം ആയതിനാൽ ഇവരുടെ താത്പര്യമനുസരിച്ചുള്ള കലാകായിക രംഗത്ത് ഇവരെ ആക്ടീവ് ആക്കുന്നത് വളരെയധികം സഹായിക്കുന്നു. സൈക്കോതെറാപ്പി ബിഹേവിയർ മോഡിഫിക്കേഷൻ തെറാപ്പി എന്നിങ്ങനെയുള്ള തെറാപ്പികൾ വളരെ ഫലപ്രദമാണ്. 

ഇതിനു പുറമേ ഹോളിസ്റ്റിക് ആയിട്ടുള്ള പാർശ്വഫലങ്ങളില്ലാത്ത മരുന്നുകളുടെ സഹായവും ചിലപ്പോൾ തേടേണ്ടതുണ്ട്. വളരെ നേരത്തെ തന്നെ കണ്ടെത്തി ആവശ്യമായ ചികിത്സകൾ നൽകിയാൽ കുട്ടികളെ വളരെ മിടുക്കന്മാരും അവരുടെ ഭാവി വളരെ സുരക്ഷിതമാക്കാനു൦ സാധിക്കുന്നതാണ്. 

Eng­lish Sum­ma­ry : Hyper Activ­i­ty in Chil­dren Article 

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.