15 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 10, 2024
October 1, 2023
September 28, 2023
September 28, 2023
July 26, 2023
June 4, 2023
June 3, 2023
June 2, 2023
June 1, 2023
May 29, 2023

ഐഎഎല്‍ ദേശീയ സമ്മേളനത്തിന് തുടക്കം

Janayugom Webdesk
തിരുവനന്തപുരം
June 1, 2023 10:04 pm
ഇന്ത്യയിലെ ഏറ്റവും വലിയ അഭിഭാഷക സംഘടനയായ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്സ് (ഐഎഎല്‍) ദേശീയ സമ്മേളനത്തിന് തുടക്കം. അഡ്വ. പി കെ ചിത്രഭാനു നഗറില്‍ (ഗാന്ധി പാര്‍ക്ക്) സമാരംഭം കുറിച്ച് നടന്ന ഭരണഘടനാ സംരക്ഷണ സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
ഭക്ഷ്യ‑പൊതുവിതരണ മന്ത്രി അഡ്വ. ജി ആര്‍ അനില്‍ അധ്യക്ഷനായി. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി, ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ്ബാബു, ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍, ഐഎഎല്‍ സംസ്ഥാന പ്രസിഡന്റ് കെ പി ജയചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി ബി സ്വാമിനാഥന്‍ സ്വാഗതവും ജില്ലാ പ്രസിഡന്റ് എസ് എസ് ജീവന്‍ നന്ദിയും പറഞ്ഞു.
ഇന്ന് മുതല്‍ നാല് വരെ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ നഗറില്‍ (കാർമ്മൽ കൺവെൻഷൻ സെന്റര്‍) പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഇന്ന് രാവിലെ പത്തിന് അഡീഷണൽ അഡ്വ. ജനറലും, ഐഎഎൽ സംസ്ഥാന പ്രസിഡന്റുമായ കെ പി ജയചന്ദ്രൻ ദേശീയ പതാകയും ദേശീയ പ്രസിഡന്റ് ആർ എസ് ചീമ ഐഎഎൽ പതാകയും ഉയർത്തുന്നതോടെ പ്രതിനിധി സമ്മേളനം ആരംഭിക്കും.
ഉദ്ഘാടന ചടങ്ങില്‍ അലഹബാദ് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂർ മുഖ്യപ്രഭാഷണം നടത്തും. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി, റവന്യു മന്ത്രി കെ രാജൻ തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. ദേശീയ പ്രസിഡന്റ് ആര്‍ എസ് ചീമ അധ്യക്ഷനാകും. കെ പി ജയചന്ദ്രന്‍ സ്വാഗതവും പി എ അസീസ് നന്ദിയും പറയും. തുടര്‍ന്ന് ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര റിപ്പോര്‍ട്ട് അവതരിപ്പിക്കും. വൈകിട്ട് ആറ് മണിക്ക് അഡ്വ. ഗായത്രി നായരും സംഘവും അവതരിപ്പിക്കുന്ന സംഗീത നിശ അരങ്ങേറും.
Eng­lish Sum­ma­ry; IAL Nation­al Con­fer­ence Begins
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.