വീണ്ടും നിപ സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) സംഘം കോഴിക്കോട്ടെത്തി. നിപ ബാധിച്ച് മരിച്ച 14കാരൻ ചികിത്സയിലായിരുന്ന കോഴിക്കോട് മെഡിക്കൽ കോളജിൽ സംഘം സന്ദർശനം നടത്തി.
മെഡിക്കൽ കോളജിലെ വൈറോളജി ലാബ് സന്ദർശിച്ച സംഘം സ്ഥിതിഗതികൾ വിലയിരുത്തി. തുടർന്ന് പ്രിൻസിപ്പല്‍ ഡോ. കെ ജി സജിത്ത് കുമാറുമായി നിപ പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചും ഒരുക്കങ്ങളെക്കുറിച്ചും സംസാരിച്ച സംഘം, മഞ്ചേരി മെഡിക്കൽ കോളജിലേക്ക് തിരിച്ചു.
പൂനെയിൽ നിന്നുള്ള മൊബൈൽ ബിഎസ്എൽ‑3 ലബോറട്ടറി ഇന്ന് എത്തുന്ന മുറയ്ക്ക് ഐസിഎംആർ സംഘം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് തിരിച്ചെത്തും. ലാബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനു വേണ്ടിയാണിത്. പൂനെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പുറപ്പെട്ട മൊബൈൽ ലാബ് കർണാടക അതിർത്തി വഴിയാണ് കോഴിക്കോട്ടെത്തുക. ഇന്നലെ രാവിലെ എത്തേണ്ടിയിരുന്ന ലാബ് മഴയും റോഡ് തടസങ്ങളും കാരണം വൈകുകയായിരുന്നു.
English Summary: ICMR team arrived; Mobile Lab will arrive today
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.