സംസ്ഥാനത്ത് മഴ ശക്തമാകുന്നതിനാൽ ഇടമലയാർ ഡാമിൻ്റെ ഷട്ടറുകൾ തുറക്കും. രാവിലെ 11 മണി മുതൽ രണ്ട് ഗേറ്റുകൾ 50 സെൻ്റിമീറ്റർ വീതമാണ് ഉയർത്തുക. 75 മുതൽ 125 ഘനമീറ്റർ വരെ വെള്ളം സെക്കൻഡിൽ ഒഴുക്കിവിടുകയും ചെയ്യും. ഇടമലയാർ ഡാമിൻ്റെ വൃഷ്ടി പ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്. അതിനാൽ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിക്കുകയും ചെയതു. തുടർന്നാണ് ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചത്.
ആദ്യം 50 സെൻ്റിമീറ്റർ തുറക്കുന്ന ഷട്ടർ പിന്നീട് 125 സെൻ്റിമീറ്റർ വരെ ഉയർത്തും. അതിനാൽ പെരിയാറിൽ ജലനിരപ്പുയരാൻ സാധ്യതയുണ്ട്. തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.
English Summary: The shutters of Idamalayar Dam will be opened
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.