പ്രവാസി ഒത്തൊരുമയുടെയും, സഹോദര്യത്തിന്റെയും സ്നേഹസന്ദേശം വിളംബരം ചെയ്തു കൊണ്ട് നവയുഗം സാംസ്കാരികവേദി ദല്ല മേഖല കമ്മിറ്റി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ദമ്മാം ഖൊദറിയയിലെ കൂൾഗേറ്റ് വർക്സ്ഷോപ്പ് ഹാളിൽ നടന്ന ഇഫ്താറിൽ കിഴക്കൻ പ്രവിശ്യയിലെ പ്രവാസികളും, കുടുംബങ്ങളും അടക്കം നിരവധി പേർ പങ്കെടുത്തു.
നവയുഗം രക്ഷാധികാരി ഷാജി മതിലകം റംസാൻ സന്ദേശം നൽകി. ഇഫ്താർ സംഗമത്തിന് നവയുഗം ദമ്മാം മേഖല നേതാക്കളായ നിസ്സാം കൊല്ലം, ശ്രീകുമാർ, വിനീഷ്, വർഗ്ഗീസ്, റഷീദ് പെരുമ്പാവൂർ, സനു മഠത്തിൽ, മധുകുമാർ, നൗഷാദ് കോതമംഗലം, നാസർ കടവിൽ, സുലൈമാൻ, സീനിൽ കോട്ടയം, റിച്ചു വർഗ്ഗീസ്, ഖാദർ പാലക്കാട്, റഷീദ് മലപ്പുറം, മോഹൻദാസ് പട്ടാമ്പി. അനിൽ പാലക്കാട് എന്നിവർ നേതൃത്വം നൽകി.
English summary; Iftar meeting of Navayugam Dalla Regional Committee
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.