ഇലവന്തൂര്‍ ഇരട്ട നരബലി കേസില്‍ റിപ്പോര്‍ട്ട് പ്രകാരം തെളിവ് ശേഖരണം അവസാനിച്ചതായി പ്രതിഭാഗം. പ്രതികളുടെ പൊലീസ് കസ്റ്റഡിയെ എതിര്‍ത്ത പ്രതിഭാഗം പത്മത്തെ കൊണ്ടുപോയതല്ല, പത്മം സ്വയം കൂടെ പോയതാണെന്നും പ്രതിഭാഗം വാദിച്ചു. കുറ്റകൃത്യം നടന്നത് എറണാകുളം കോടതിയുടെ പരിധിയിൽ അല്ല. കുറ്റസമ്മതം നടത്താൻ പൊലീസ് നിർബന്ധിച്ചു. മാപ്പു നാക്ഷിയാക്കാമെന്ന് ഒരു പ്രതിയോട് പൊലീസ് പറഞ്ഞുവെന്നും പ്രതിഭാഗം പറയുന്നു.
അതിനിടെ ഇലന്തൂരില്‍ നരബലി നടത്തിയ പ്രതികളുടെ വക്കാലത്ത് ഏറ്റെടുക്കാനെത്തിയ അഭിഭാഷകനെതിരെ കോടതിയില്‍ പൊലീസിന്റെ പരാതി. രാവിലെ പത്തോടെ പ്രതികളെ കോടതിയിലെത്തിച്ചിരുന്നു. ഈസമയം അഡ്വ. ബി എ ആളൂര്‍ പ്രതിഭാഗത്തിനായി വാദിക്കാനെത്തി. പ്രതികളെ കാണാന്‍ പൊലീസ് അവസരം തരുന്നില്ലെന്ന് പറഞ്ഞ് ഇയാള്‍ കോടതിയില്‍ ബഹളം വയ്ക്കുകയായിരുന്നു. നിയമപ്രകാരം തനിക്ക് പ്രതികളോട് സംസാരിക്കുവാന്‍ അവകാശം ഉണ്ടെന്നായിരുന്നു ആളൂരിന്റെ വാദം. പ്രതികള്‍ അഭിഭാഷകന്റെ കസ്റ്റഡിയിലല്ലെന്ന് പറഞ്ഞ കോടതി, പൊലീസിന്റെ സാന്നിധ്യത്തിലല്ലാതെ സംസാരിക്കാനാവില്ലെന്ന് വ്യക്തമാക്കി.
English Summary: Ilantur human sacrifice: The evidence collection is over, the defense is forcing the police to confess
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.