7 December 2024, Saturday
KSFE Galaxy Chits Banner 2

Related news

November 2, 2022
October 22, 2022
October 20, 2022
October 19, 2022
October 17, 2022
October 17, 2022
October 16, 2022
October 15, 2022
October 15, 2022
October 14, 2022

ഇലന്തൂര്‍ നരബ ലി; ഷാഫി പണയം വച്ച പത്മയുടെ സ്വര്‍ണം കണ്ടെത്തി

Janayugom Webdesk
പത്തനംതിട്ട
October 17, 2022 7:59 pm

പത്തനംതിട്ട ഇലന്തൂരിലെ നരബലി കേസില്‍ ഒന്നാം പ്രതി മുഹമ്മദ് ഷാഫി പണയം വച്ച സ്വര്‍ണം കണ്ടെത്തി. കൊല്ലപ്പെട്ട പത്മത്തിന്റേത് തന്നെയെന്ന്
സ്വര്‍ണമെന്ന് പത്മത്തിന്റെ മകനും സഹോദരിയും തിരിച്ചറിഞ്ഞു. ഗാന്ധിനഗറിലെ ധനാകര്യ സ്ഥാപനത്തിലാണ് ഷാഫി സ്വര്‍ണം പണയം വച്ചത്. പത്മയുടെ സഹോദരി പഴനിയമ്മ ഷാഫിയുമായി തെളിവെടുപ്പ് നടത്തുന്ന സ്ഥലത്തെത്തിയാണ് സ്വര്‍ണാഭരണങ്ങള്‍ തിരിച്ചറിഞ്ഞത്. 

നാലര പവന്‍ സ്വര്‍ണമാണ് പൊലീസ് കണ്ടെത്തിയത്. ധനകാര്യ സ്ഥാപനത്തിലെ തെളിവെടുപ്പിന് ശേഷം ഷാഫിയുടെ വീട്ടിലും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകള്‍ക്ക് പുറമെ ഷാഫിയുടെ സാന്നിധ്യമുണ്ടായിരുന്ന മറ്റ് ഇടങ്ങളിലേക്കും അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. മൃതദേഹങ്ങളില്‍ ആന്തരിക അവയവങ്ങള്‍ മുറിച്ച് മാറ്റിയിട്ടുണ്ടെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പ്രാഥമിക വിവരങ്ങള്‍ അന്വേഷണസംഘത്തിനു ലഭിച്ചു. ഇവ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു.

Eng­lish Summary:elanthoor murder;Padma’s gold pawned by Shafi is found
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.