19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 2, 2022
October 22, 2022
October 20, 2022
October 19, 2022
October 17, 2022
October 17, 2022
October 16, 2022
October 15, 2022
October 15, 2022
October 14, 2022

ഇലന്തൂര്‍ നരബലി: ചുരുളഴിച്ചത് മിസിങ് കേസുകളിലെ സമാനത

സിനിമയില്‍ അവസരം വാഗ്ദാം ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ട്
Janayugom Webdesk
പത്തനംതിട്ട
October 11, 2022 3:14 pm

പത്മ എന്ന സ്ത്രീയെ കാണാതായതിനെ തുടര്‍ന്ന് കൊച്ചി കടവന്ത്ര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുമായ ബന്ധപ്പെട്ട അന്വേഷണമാണ് ഇലന്തൂര്‍ നരബലിയുടെ ചുരുളഴിച്ചത്. പിന്നാലെ കാലടിയില്‍ നിന്നും റോസ്ലിന്‍ എന്ന സ്ത്രീയെ കാണാതായതായും പൊലീസിന് വിവരം ലഭിച്ചു. രണ്ട് മിസ്സിങ് കേസുകളിലും സമാനതകളുണ്ടായിരുന്നു. രണ്ടുപേരും സാമ്പത്തികമായി പിന്നോക്കാവസ്ഥയിലായിരുന്നുവെന്നും കേസന്വേഷണത്തെ ദ്രുതഗതിയിലാക്കി.ലോട്ടറി വില്‍പ്പനയായിരുന്നു ഇരുരുടെയും ജീവിത മാര്‍ഗ്ഗം. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്താണ് ഏജന്റായ റഷീദ് ഇരുവരെയും കൂട്ടിക്കൊണ്ടുപോയത്. അന്വേഷണം പുരോഗമിച്ചതോടെ ഒരാളുടെ മൃതദേഹാവശിഷ്ടങ്ങള്‍ പത്തനംതിട്ടയില്‍ നിന്ന് ലഭിക്കുകയും ചെയ്തു. ആഭിചാര ക്രിയകള്‍ നടത്തിയിരുന്ന ഭഗവല്‍ സിങ്ങും ഭാര്യയും സ്ത്രീകളെ ഇടനിലക്കാരനായ ഷാഫിയുടെ സഹായത്തോടെ ഇലന്തൂരില്‍ എത്തിച്ച് കൊലപ്പെടുത്തിയതായി പൊലീസ് പറയുന്നു.
സംഭവത്തില്‍ മൂന്ന് പേരാണ് ഇതുവരെ പൊലീസ് കസ്റ്റഡിയിലായിട്ടുള്ളത്. പത്തനംതിട്ട ജില്ലയിലെ ഇലന്തൂരില്‍ വൈദ്യനായ ഭഗവല്‍ സിങ്, ഭാര്യ ലൈല, ഇടനിലക്കാരന്‍ പെരുമ്പാവൂര്‍ സ്വദേശി ഷാഫി എന്ന റഷീദ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 

Eng­lish Sum­ma­ry: Ilan­tur Human sac­ri­fice: Unrav­eled sim­i­lar­i­ties in miss­ing cases

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.