23 December 2024, Monday
KSFE Galaxy Chits Banner 2

അനധികൃത ദത്ത്; പൊലീസ് കേസെടുത്തു

Janayugom Webdesk
കോഴിക്കോട്
April 8, 2022 2:16 pm

ശിശുക്ഷേമ സമിതിയുടെ അനുമതിയില്ലാതെ കോഴിക്കോട് അനധികൃതമായി ദത്ത് നല്‍കിയ മൂന്നര വയസുള്ള കുഞ്ഞിനെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് കുഞ്ഞിനെ അനധികൃതമായി ദത്ത് നല്‍കിയ വിവരം സി ഡബ്ല്യു സിയുടെ ശ്രദ്ധയില്‍പ്പെടുന്നത്.

കുഞ്ഞിനെ സുരക്ഷിതമല്ലാത്ത വീട്ടിലേക്കാണ് മാറ്റിയതെന്നാണ് വിവരം. കോഴിക്കോടുള്ള ദമ്പതികള്‍ക്കാണ് കുഞ്ഞിനെ ദത്ത് നല്‍കിയത്. കുഞ്ഞിനെ ഉപേക്ഷിച്ചതിനും അനധികൃതമായി ദത്ത് നല്‍കിയതിനും കുട്ടിയുടെ മാതാവിനെതിരെ പന്നിയങ്കര പൊലീസ് കേസെടുത്തു. കുഞ്ഞിനെ ദത്ത് നല്‍കിയതില്‍ വീഴ്ച കണ്ടെത്തിയാല്‍ ഉടന്‍ നടപടിയുണ്ടാകും, ആശുപത്രിക്ക് വീഴ്ച സംഭവിച്ചോ എന്ന് പരിശോധിക്കുമെന്നും സിഡബ്ല്യുസി ചെയര്‍മാന്‍ അഡ്വ. പി എം തോമസ് പറഞ്ഞു.

Eng­lish sum­ma­ry; Ille­gal adop­tion; Police have reg­is­tered a case

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.