
അനധികൃതമായി നിലം നികത്തുന്നതിനിടെ റെയ്ഡിനെത്തിയ റവന്യൂ സംഘത്തെ കണ്ട് രക്ഷപ്പെട്ട വാഹനങ്ങൾ പിടികൂടി. ആനക്കയം വില്ലേജ് ഓഫീസർ രത്നകുമാരിയെയും സംഘത്തെയും വെട്ടിച്ച് ടിപ്പർ ലോറികൾ കടന്നു കളഞ്ഞത്. ആനക്കയം വില്ലേജിൽ പാ പ്പിനിപ്പാറയിൽ നിലംനികത്തൽ നടത്തുന്നുണ്ടെന്ന രഹസ്യവിവര ത്തെ തുടർന്ന് സ്ഥലത്തെത്തിയതായിരുന്നു വില്ലേജ് ഓഫിസറും സംഘവും. നെൽവയൽ തണ്ണീർത്തട ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട നിലം ഭൂമി നികത്തുന്ന ഭൂവുടമക്ക് വില്ലേജ് ഓഫിസർ നൽകിയ സ്റ്റോപ് മെമ്മോ മറികടന്നാണ് നിലംനികത്തൽ തുടർന്നത്. രക്ഷപ്പെട്ട വാഹനങ്ങൾ പിടിച്ചെടുക്കാൻ ഏറനാട് തഹസിൽദാർ എം മുകുന്ദൻ മഞ്ചേരി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ചുമതല വഹിക്കുന്ന മലപ്പുറം എ എസ് പി ഡോ. നന്ദഗോപനു നൽകിയ നിർദ്ദേശപ്രകാരമാണ് ലോറികൾ കസ്റ്റഡിയിലെടുത്തത്. പിടിച്ചെടുത്ത വാഹനങ്ങൾ ഏറനാട് ഭൂരേഖ തഹസിൽദാർ കെ എസ് അഷ്റഫിന് കൈമാറി.
നെൽവയൽ തണ്ണീർതട സംരക്ഷണ നിയമപ്രകാരം കണ്ടുകെട്ടൽ നടപടിക്കായി പെരിന്തൽമണ്ണ സബ് കലക്റ്റർക്ക് റിപ്പോർട്ട് സമർപ്പിച്ചു. അനധികൃത നിലം നികത്തലിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഏറനാട് തഹസിൽദാർ അറിയിച്ചു. മണ്ണെടുത്ത് മാറ്റുന്നതിനുള്ള നടപടിക്കായി മലപ്പുറം ജില്ലാ കലക്റ്റർക്ക് സബ് കലക്റ്റർ റിപ്പോർട്ട് നൽകും. ഭൂവുടമ, വാഹന ഉടമ, ഡ്രൈവർമാർ എന്നിവരുടെ പേരിൽ ക്രിമിനൽ കേസ് മഞ്ചേരി ചീഫ് ജുഡീഷ്യൽ കോടതിയിൽ ഫയൽ ചെയ്യാൻ ഭൂരേഖ തഹസിൽദാർ ആനക്കയം വില്ലേജ് ഓഫീസർക്ക് നിർദ്ദേശം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.