അനധികൃതമായി സൂക്ഷിച്ച 20 ലിറ്റർ ചാരായവും 200 ലിറ്റർ കോട വാറ്റുപകരണങ്ങൾ എന്നിവ എക്സൈസ് പിടികൂടി. ഒരാൾ അറസ്റ്റിൽ. കുമാരപുരം താമല്ലാക്കൽ മീനാട്ട് പറമ്പിൽ പ്രസാദ് (48)ആണ് പിടിയിലായത്. വീടിനോട് ചേർന്നുള്ള കെട്ടിടത്തിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് ചാരായം നിർമ്മിച്ചിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഹരിപ്പാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ കുഞ്ഞുമോൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മാരായ എം ആർ സുരേഷ്, കെ ഐ ആന്റണി, ജി അജിത് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി യു ഷിബു, ജോർജ്ജ് പൈ, ഡ്രൈവർ കെ പി ബിജു എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.