23 December 2024, Monday
KSFE Galaxy Chits Banner 2

‘ഞാന്‍ വിരമിച്ചിട്ടില്ല’; തിരിച്ചുവരവിന്റെ സൂചന നല്‍കി സെറീന

Janayugom Webdesk
വാഷിങ്ടണ്‍
October 26, 2022 8:08 am

ടെന്നീസ് കോര്‍ട്ടിലേക്ക് തിരിച്ചുവരവിന്റെ സൂചന നല്‍കി ഇതിഹാസം സെറീന വില്യംസ്. താന്‍ വിരമിച്ചിട്ടില്ല എന്നാണ് 23 വട്ടം ഗ്രാന്‍ഡ്സ്‌ലാം കിരീടത്തില്‍ മുത്തമിട്ട സെറീന പറയുന്നത്. ഞാന്‍ വിരമിച്ചിട്ടില്ല, ഞാന്‍ തിരിച്ചുവരാനുള്ള സാധ്യതകള്‍ കൂടുതലാണ്. നിങ്ങള്‍ക്കെന്റെ വീട്ടിലേക്ക് വരാം, അവിടെ എനിക്ക് കോര്‍ട്ടുണ്ട്.-സെറീന പറഞ്ഞു. 

നേരത്തെയും തനിക്ക് ടെന്നീസ് കളിക്കാതിരിക്കാന്‍ ആകുമോ എന്ന് വ്യക്തമല്ല എന്ന് സെറീന പറഞ്ഞിരുന്നു. യുഎസ് ഓപ്പണിലെ ഓരോ മത്സരത്തിനും സെറീനയ്ക്ക് വമ്പന്‍ വരവേല്പായിരുന്നു ആരാധകര്‍ നല്‍കിയത്. മൂന്നാം റൗണ്ടില്‍ ഇതിഹാസം പുറത്താവുകയും ചെയ്തു. ഇവിടെവച്ച്‌ ഭാവിയെക്കുറിച്ച്‌ ചോദ്യം വന്നപ്പോള്‍ വ്യക്തമായ ഉത്തരം സെറീന നല്‍കിയില്ല.

Eng­lish Summary:I’m not retired’; Ser­e­na sig­naled her comeback
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.