9 February 2026, Monday

Related news

February 7, 2026
February 3, 2026
February 3, 2026
February 3, 2026
February 2, 2026
January 1, 2026
December 26, 2025
December 23, 2025
December 19, 2025
December 1, 2025

‘ഞാന്‍ സുഖം പ്രാപിച്ചു വരികയാണ്, പിന്തുണച്ചവര്‍ക്ക് നന്ദി; ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യ സ്ഥിതി പങ്കുവച്ച് ശ്രേയസ് അയ്യര്‍

Janayugom Webdesk
സിഡ്‌നി
October 30, 2025 4:14 pm

മത്സരത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ശ്രേയസ് അയ്യര്‍ ആദ്യ പ്രതികരണവുമായി രംഗത്ത്. സോഷ്യല്‍ മീഡിയയിലൂടെയാണ് താന്‍ ആരോഗ്യം വീണ്ടെടുത്ത വിവരം ശ്രേയസ് പങ്കുവച്ചത്. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിനിടെയാണ് ശ്രേയസിന് പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് ശ്രേയസിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഹര്‍ഷിത് റാണയുടെ ബൗളിംഗില്‍ അലക്‌സ് കാരിയെ പുറത്താക്കാന്‍ ക്യാച്ച് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ശ്രേയസിന് പരിക്കേറ്റത്.

‘ഞാനിപ്പോള്‍ സുഖം പ്രാപിച്ച് വരികയാണ്. ഓരോ ദിവസം കഴിയുന്തോറും ആരോഗ്യനിലിയല്‍ മാറ്റം സംഭവിക്കുന്നുണ്ട്. എന്നെ പിന്തുണച്ചവരോട്, ആശംസിച്ചവരോട് ഞാന്‍ വളരെ നന്ദിയുള്ളവനായിരിക്കും. എന്നെ നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തിയതിന് നന്ദി.‘എന്നാണ് ശ്രേയസ് അയ്യര്‍ തന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.