
ബീഹാറിൽ 97ശതമാനം വോട്ടർമാരെ കരട് പട്ടികയിൽ ഉൾപ്പെടുത്തി. ശേഷിക്കുന്നവർക്കായി ഇലക്ഷൻ കമ്മിഷൻ പ്രവർത്തനം ഊർജിതമാക്കി.
ഓഗസ്റ്റ് 1ന് പ്രസിദ്ധീകരിക്കുന്ന കരട് വോട്ടർ പട്ടികയിൽ പരമാവധി വോട്ടറന്മാരെ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് ഇലക്ഷൻ കമ്മിഷൻ വ്യക്തമാക്കി.
ഇനിയും എന്യുമറേഷൻ ഫോം സമർപ്പിക്കാത്തതോ വിലാസത്തിൽ കണ്ടെത്താനാകാത്തതോ ആയ വോട്ടർമാരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ രാഷ്‌ട്രീയ പാർട്ടികൾ നിർദേശിച്ച ഒരു ലക്ഷം ബിഎൽഒമാർ, 4 ലക്ഷം വളണ്ടിയർമാർ, 1.5 ലക്ഷം ബൂത്ത് ലെവൽ ഏജന്റുമാർ എന്നിവരടക്കം ഇതിനായി ഒരുമിച്ച് പ്രവർത്തിക്കുകയാണ്.
സംസ്ഥാന, ജില്ലാ, മണ്ഡലം, ബൂത്ത് തലത്തിലുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. ഇതുവരെ ഫോമുകൾ സമർപ്പിക്കാത്ത 21.36 ലക്ഷം വോട്ടർമാർ, മരണപ്പെട്ടവർ, സ്ഥിരമായി സ്ഥലം മാറിയവർ, ഒന്നിലധികം സ്ഥലങ്ങളിൽ പേര് ചേർത്തവർ എന്നിങ്ങനെ 52.30 ലക്ഷം വോട്ടർമാരുടെയും വിശദമായ പട്ടിക അവർ പങ്കുവച്ചു. ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 1 വരെ പൊതുജനങ്ങൾക്ക് കരട് വോട്ടർ പട്ടികയിലേക്ക് പേരുകൾ ചേർക്കുന്നതിനോ തിരുത്തലുകൾക്കോ എതിർപ്പുകൾക്കോ സമയമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.