27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 26, 2024
December 26, 2024
December 26, 2024
December 25, 2024
December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 10, 2024

പെരുമ്പാവൂരില്‍ മധ്യവയസ്‌കന്‍ ഭാര്യയെയും മകളെയും കുത്തിപ്പരുക്കേല്‍പ്പിച്ചു

Janayugom Webdesk
കൊച്ചി
January 2, 2022 8:36 am

പെരുമ്പാവൂരില്‍ മധ്യവയസ്‌കന്‍ ഭാര്യയെയും മകളെയും കുത്തിപ്പരുക്കേല്‍പ്പിച്ചു. പെരുമ്പാവൂര്‍ നാരായപ്പറമ്പില്‍ മണികണ്ഠനാണ് ഭാര്യ ബിന്ദുവിനെയും മകള്‍ ലക്ഷ്മിപ്രിയയെയും കുത്തിപ്പരുക്കേല്‍പ്പിച്ചത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.

ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷന് സമീപം കട നടത്തുകയാണ് കുടുംബം. ബാങ്കില്‍ നിന്ന് പണമെടുത്ത് നല്‍കണമെന്ന് പറഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.

ബിന്ദുവിനും മകള്‍ക്കും കഴുത്തിനാണ് പരുക്കേറ്റത്. രക്തപ്രവാഹം അമിതമായതിനെ തുടര്‍ന്ന് ബിന്ദുവിനെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ കേസെടുത്ത് പെരുമ്പാവൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

eng­lish sum­ma­ry; In Perum­bavoor, a mid­dle-aged man stabbed his wife and daughter

you may also like this video;

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.