14 December 2025, Sunday

അവാര്‍ഡ് തിളക്കത്തില്‍: കല്ലറ സ്വദേശി ശരത് മോഹൻ

Janayugom Webdesk
കടുത്തുരുത്തി
August 17, 2024 4:41 pm

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ മികച്ച ശബ്ദമിശ്രണത്തിനുള്ള അവാർഡ് കല്ലറ സ്വദേശി ശരത് മോഹൻ നേടി. ബ്ലസി സംവിധാനം ചെയ്ത ആടുജീവിതം എന്ന സിനിമയ്ക്ക് വേണ്ടി ശബ്ദമിശ്രണം ചെയ്തിനാണ് ശരത് മോഹന് അവാർഡ് ലഭിച്ചത്. കല്ലറ കോമളവിലാസം മോഹനൻ്റെയും ശാരദയുടെ രണ്ടാമത്തെ മകനാണ് ശരത് മോഹൻ. 114-ഓളം സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് അവാർഡ് കിട്ടുന്നതെന്നും അത് മലയാളത്തിൽ നിന്നായതിനാൽ എറെ സന്തോഷമുണ്ടെന്നും ശരത് പറഞ്ഞു.

കഴിഞ്ഞ വർഷം നവംബറിൽ മുംബെയിലെ കാനറീസ് പോസ്റ്റ് സൗണ്ട് സ്റ്റുഡിയോയിലും, ചെന്നൈയിലെ എ എം സ്റ്റുഡിയോയിലുമായി രണ്ട് ഘട്ടമായാണ് ആടുജീവിതം സിനിമയുടെ സൗണ്ട് മിക്സിംഗ് നടന്നത്. നല്ല രീതിയിൽ ഈ സിനിമയ്ക്ക് വേണ്ടി പ്രവർത്തിച്ചു എന്നും അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നും ശരത് പറയുന്നു. ചെന്നൈയിൽ ഡേറ്റാ അനലിസ്റ്റ് ആയ ശില്പയാണ് ശരതിൻ്റെ ഭാര്യ. പതിമൂന്ന് ദിവസം പ്രായമുള്ള ധ്വനി മകളാണ്.

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.