23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 31, 2024
September 19, 2024
March 17, 2024
February 22, 2024
January 13, 2024
December 30, 2023
December 29, 2023
December 6, 2023
November 29, 2023
November 20, 2023

യുഎസിൽ വീണ്ടും ഗാന്ധി പ്രതിമ തകർത്തു

Janayugom Webdesk
വാഷിങ്ടൺ
February 6, 2022 7:17 pm

യുഎസിൽ വീണ്ടും ഗാന്ധി പ്രതിമയ്ക്ക് നേരെ ആക്രമണം. മാൻഹട്ടനിലെ യൂണിയൻ സ്വകയറിലെ എട്ടടി ഉയരമുള്ള ഗാന്ധിയുടെ വെങ്കല പ്രതിമയാണ് തകർത്തത്. പ്രതിമ തകർത്തതിൽ യുഎസിലെ ഇന്ത്യൻ കോൺസുലേറ്റ് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.

ഗാന്ധി പ്രതിമ തകർത്തതിനെ കോൺസുലേറ്റ് അപലപിക്കുകയും കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുകയാണെന്ന് കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ അറിയിച്ചു. മാൻഹട്ടനിലെ പ്രാദേശിക ഭരണാധികളുമായും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റുമായും ഇക്കാര്യത്തിൽ ബന്ധപ്പെട്ടിട്ടുണ്ട്. അതിവേഗത്തിൽ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കോൺസുലേറ്റ് ജനറൽ അറിയിച്ചു.

1986 ഒക്ടോബർ രണ്ടിനാണ് ഗാന്ധിജിയുടെ എട്ടടി ഉയരമുള്ള പ്രതിമ സ്ഥാപിച്ചത്. മഹാത്മ ഗാന്ധിയുടെ 117ാം ജന്മവാർഷികത്തോട് അനുബന്ധിച്ചായിരുന്നു പ്രതിമ സ്ഥാപിച്ചത്. 2001ൽ പ്രതിമ അവിടെ നിന്ന് ലാൻഡ്സ്കേപ്പ് ഗാർഡനിലേക്ക് മാറ്റി സ്ഥാപിച്ചിരുന്നു. നേരത്തെ യുഎസിലെ കാലിഫോർണിയയിലും ഗാന്ധി പ്രതിമ തകർത്തിരുന്നു. നാല് വർഷം മുമ്പ് സിറ്റി കൗൺസിൽ സ്ഥാപിച്ച പ്രതിമയാണ് തകർത്തത്.

eng­lish summary;In the US, the Gand­hi stat­ue was smashed again

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.