23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 3, 2024
December 3, 2024
October 1, 2024
August 13, 2024
July 18, 2024
June 29, 2024
June 9, 2024
May 19, 2024
January 12, 2024
December 27, 2023

രണ്ട് മാസത്തിനിടെ കശ്മീരില്‍ കൊല്ലപ്പെട്ടത് 73 ഭീകരരും 28 സുരക്ഷാ ഉദ്യോഗസ്ഥരും

Janayugom Webdesk
ന്യൂഡല്‍ഹി
February 3, 2022 9:42 pm

2021 ഡിസംബർ ഒന്നിനും ജനുവരി 26 നും ഇടയിലായി 73 തീവ്രവാദികളും 28 സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി കേന്ദ്രം അറിയിച്ചു. കൂടാതെ ഈ പ്രദേശത്ത് രണ്ട് പ്രദേശവാസികള്‍ കൊല്ലപ്പെട്ടതായും കേന്ദ്രസര്‍ക്കാര്‍ ചോദ്യത്തിന് മറുപടിയായി പാര്‍ലമെന്റില്‍ അറിയിച്ചു.

2019 ഓഗസ്റ്റ് അഞ്ചിനും 2021 നവംബർ 30 നും ഇടയിൽ കൊല്ലപ്പെട്ട തീവ്രവാദികളുടെ എണ്ണം 366ഉം സുരക്ഷാ സേനയില്‍ 81 അംഗങ്ങൾ ജമ്മുവിൽ കൊല്ലപ്പെട്ടതായും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം 439 തീവ്രവാദികളെ വധിച്ചു. 98 പ്രദേശവാസികളും 109 സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ഇക്കാലയളവില്‍ 541 ഭീകരാക്രമണങ്ങള്‍ കശ്മീരില്‍ നടന്നുവെന്നും കേന്ദ്രമന്ത്രി അറിയിച്ചു. 

ENGLISH SUMMARY:In two months, 73 mil­i­tants and 28 secu­ri­ty per­son­nel were killed in Kashmir
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.