നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് സംസ്ഥാനങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ സംസ്ഥാനങ്ങളിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.
ഉത്തരാഖണ്ഡിൽ ബിജെപിയും കോൺഗ്രസ് 41, 24 വീതം എന്നിങ്ങനെ മുന്നിട്ടുനിൽക്കുകയാണ്. ഗോവയിൽ ബിജെപിയും കോൺഗ്രസും 18, 13 എന്നിങ്ങനെ പോരാട്ടം തുടരുകയാണ്. മണിപ്പൂരിൽ ബിജെപിയ്ക്ക് 25ഉം കോൺഗ്രസിന് 13ഉം ഇടങ്ങളിലാണ് ലീഡുള്ളത്.
ഉത്തർപ്രദേശിൽ ബിജെപിക്കാണ് ഭൂരിപക്ഷം. 293 സീറ്റുകളിലാണ് ഇവിടെ ബിജെപി ലീഡ് ചെയുന്നത്. സമാജ്‌വാദി പാർട്ടിയ്ക്ക് 100 സീറ്റുകളിലും കോൺഗ്രസിന് 4 സീറ്റുകളിലും ലീഡുണ്ട്. ബിഎസ്പി 3 സീറ്റുകളിൽ മുന്നിൽ നിൽക്കുന്നു.
പഞ്ചാബിൽ 90 സീറ്റുകളിൽ ആം ആദ്മി പാർട്ടി ലീഡ് ചെയ്യുമ്പോൾ കോൺഗ്രസ് 12 സീറ്റുകളിൽ മുന്നിലാണ്. 4 സീറ്റുകളിലാണ് ഇവിടെ ബിജെപി ലീഡ് ചെയ്യുന്നത്.
english summary; In Uttarakhand, Goa and Manipur, the Congress and the BJP are locked in a tussle
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.