22 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 21, 2024
October 17, 2024
October 15, 2024
October 15, 2024
October 15, 2024
October 12, 2024
October 9, 2024
October 9, 2024
October 8, 2024
October 6, 2024

യുവാവിനെ കൊലപ്പെടുത്തിയ സംഭവം; ആറ് പ്രതികൾ പിടിയിൽ

Janayugom Webdesk
ഹരിപ്പാട്
February 18, 2022 7:28 pm

ക്ഷേത്രത്തിലെ ദേശതാലവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ 6 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കു​മാ​ര​പു​രം പൊ​ത്ത​പ്പ​ള്ളി തെ​ക്ക് പീ​ടി​ക​യി​ൽ വീ​ട്ടി​ൽ ടോം പി ​തോ​മ​സ് (26), കു​മാ​ര​പു​രം പൊ​ത്ത​പ്പ​ള്ളി ക​ടൂ​ർ വീ​ട്ടി​ൽ വി​ഷ്ണു (29), തൃ​ക്കു​ന്ന​പ്പു​ഴ കി​ഴ​ക്കേ​ക്ക​ര വ​ട​ക്ക് നി​ഷ ഭ​വ​ന​ത്തി​ൽ കി​ഷോ​ർകു​മാ​ർ (34), കു​മാ​ര​പു​രം താ​മ​ല്ലാ​ക്ക​ൽ പ​ട​ന്ന​യി​ൽ കി​ഴ​ക്ക​തി​ൽ ശി​വ​കു​മാ​ർ (25), കു​മാ​ര​പു​രം എ​രി​ക്കാ​വ് കൊ​ച്ചു പു​ത്ത​ൻ​പ​റ​മ്പി​ൽ സു​മേ​ഷ്(33), താ​മ​ല്ലാ​ക്ക​ൽ പു​ളി​മൂ​ട്ടി​ൽ സൂ​ര​ജ് (20) എ​ന്നി​വ​രെ​യാ​ണ് ഹ​രി​പ്പാ​ട് സി ​ഐ ബി​ജു വി ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെയ്തത്.

കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ കു​മാ​ര​പു​രം പൊ​ത്ത​പ്പ​ള്ളി തെ​ക്ക് ചെ​ട്ടി​ശ്ശേ​രി​ൽ വ​ട​ക്കേ​തി​ൽ ന​ന്ദു പ്ര​കാ​ശ് (ക​രി​ന​ന്ദു ‑23) ഒ​ളി​വി​ലാ​ണ്. ആർഎസ്എസ് പ്രവർത്തകൻ ആയിരുന്ന തൃ​ക്കു​ന്ന​പ്പു​ഴ കി​ഴ​ക്കേ​ക്ക​ര വ​ട​ക്ക് വ​ലി​യ​പ​റ​മ്പ് ശ​ര​ത് ഭ​വ​ന​ത്തി​ൽ ച​ന്ദ്ര​ന്റെ മ​ക​ൻ ശ​ര​ത് ച​ന്ദ്ര​നെ (അ​ക്കു ‑26) ആ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി അ​ക്ര​മി​സം​ഘം കു​ത്തി​ക്കൊ​ന്ന​ത്. കാ​ട്ടി​ൽ മാ​ർ​ക്ക​റ്റ് പു​ത്ത​ൻക​രിയിൽ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ ശ​ര​ത്തി​നെ​യും കൂ​ട്ടു​കാ​ര​നെ​യും പ്ര​തി​ക​ൾ വ​ഴി​യി​ൽ കാ​ത്തുനി​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെന്നു പോ​ലീ​സ് പറഞ്ഞു.

ശ​ര​ത്തി​ന്റെ സു​ഹൃ​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ മ​നോ​ജ് (24) പ​രി​ക്കേ​റ്റ് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. ​താ​ല​പ്പൊ​ലി ഘോ​ഷ​യാ​ത്ര​യ്ക്കി​ടെ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്കത്തിൽ മു​തി​ർ​ന്ന​വ​രി​ട​പെ​ട്ട​താ​ണ് പിന്നീട് സം​ഘം​ ചേ​ർ​ന്നു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​തെന്നാണ് പോലീസ് പറയുന്നത്. പ്ര​തി​ക​ൾ മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​ക​ളാ​ണെ​ന്നും ക്വ​ട്ടേ​ഷ​ൻ ആ​ക്ര​മ​ണം ഉ​ൾ​പ്പെ​ടെ ഒ​ട്ടേ​റെ ക്രി​മി​ന​ൽ​ക്കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണെ​ന്നും ഇ​വ​ർ​ക്കു രാഷ്ട്രീ​യ​ബ​ന്ധ​മി​ല്ലെ​ന്നും പോ​ലീ​സ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികൾ ഉടൻ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.