9 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 9, 2025
January 8, 2025
January 6, 2025
January 6, 2025
January 5, 2025
January 4, 2025
December 31, 2024
December 31, 2024
December 29, 2024
December 27, 2024

സഹോദരനെ ജീവനോടെ കുഴിച്ചുമൂടിയ സംഭവം; ഒരാൾ കൂടി അറസ്റ്റിൽ

Janayugom Webdesk
തൃശൂർ
April 2, 2022 6:34 pm

ചേർപ്പ് മുത്തുള്ളിയാലിൽ സഹോദരനെ ജീവനോടെ കുഴിച്ചുമൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. ചേർപ്പ് സ്വദേശി സുനിലിനെ ആണ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതി സാബുവിന്റെ സുഹൃത്താണ് സുനിൽ. മൃതദേഹം കുഴിച്ചിടാൻ സഹായിച്ചതിനാണ് സുനിലിനെ അറസ്റ്റ് ചെയ്തത്.

മുത്തുള്ളിയാൽ സ്വദേശി ബാബുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരൻ സാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബാബുവിനെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊല ചെയ്ത ശേഷം മൃതദേഹം സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ കുഴിച്ചിടുകയായിരുന്നു.

പശുവിനെ കെട്ടാനായി പോയ ആളാണ് മണ്ണ് ഇളകി കിടക്കുന്നതായും കുറച്ച് ഭാഗത്ത് മണ്ണ് മാറിക്കിടക്കുന്നതായും കണ്ടത്. സംശയം തോന്നിയ നാട്ടുകാർ ചേർന്ന് മണ്ണ് മാറ്റി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

ബാബു സ്ഥിരമായി മദ്യപിച്ചു വീട്ടിൽ വഴക്കുണ്ടാക്കാറുണ്ടെന്നും ഇതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നുമാണ് സാബു പൊലീസിന് മൊഴി നൽകിയത്. മൃതദേഹം കുഴിച്ചിടാൻ സഹായിച്ചതിന് അമ്മ പത്മിനിയെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ബാബുവിനെ ജീവനോടെയാണ് കുഴിച്ചിട്ടതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.

Eng­lish sum­ma­ry; Inci­dent in which his broth­er was buried alive; Anoth­er arrested

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.