11 January 2026, Sunday

Related news

January 11, 2026
January 8, 2026
January 5, 2026
December 24, 2025
December 23, 2025
December 20, 2025
December 12, 2025
December 8, 2025
December 7, 2025
December 7, 2025

മൂന്നാറിൽ വിനോദ സഞ്ചാരിയെ ഭീഷണിപ്പെടുത്തിയ സംഭവം; രണ്ട് പൊലീസുകാർക്ക് സസ്‌പെൻഷൻ

Janayugom Webdesk
മൂന്നാർ
November 4, 2025 1:31 pm

മൂന്നാറിൽ വിനോദസഞ്ചാരത്തിന് എത്തിയ ജാൻവി എന്ന മുംബൈ സ്വദേശിനിക്ക് ടാക്സി ഡ്രൈവർമാരിൽ നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവം പങ്കുവച്ചതിന് പിന്നാലെ രണ്ട് പൊലീസുകാർരെ സസ്‌പെൻഡ് ചെയ്തു. മൂന്നാർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ സാജു പൗലോസ്, ഗ്രേഡ് എസ്ഐ ജോർജ് കുര്യൻ എന്നിവർക്കെതിരെയാണ് നടപടി. 

ഒക്ടോബർ 31നായിരുന്നു കേസിനാസ്പദമായ സംഭവം. മൂന്നാറിൽ നിന്ന് യൂബർ ടാക്സി ബുക്ക് ചെയ്ത ജാൻവിയ്ക്ക് നേരെ ഒരു കൂട്ടം ടാക്സി ഡ്രൈവർമാർ ഭീഷണിയുമായി എത്തുകയായിരുന്നു. ഈ സമയം പൊലീസിന്റെ സഹായം തേടുകയും എന്നാൽ അവരും തന്നോട് മോശമായി പെരിമാറിയെന്ന് പറഞ്ഞുകൊണ്ടാണ് ജാൻവി വീഡിയോ പങ്കുവച്ചത്. 

കൂടാതെ വീഡിയോയുടെ അടിസ്ഥാനത്തിൽ ആറ് പേർക്കെതിരെ പൊലീസ് സ്വമേധയ കേസെടുത്തു. തടഞ്ഞുവെക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.