21 May 2024, Tuesday

Related news

May 15, 2024
March 30, 2024
December 20, 2023
October 19, 2023
October 19, 2023
October 15, 2023
October 13, 2023
October 7, 2023
October 7, 2023
October 4, 2023

ന്യൂസ്‌ ക്ലിക്ക്‌ അക്കൗണ്ടുകൾ മരവിപ്പിച്ച്‌ ഇൻകം ടാക്‌സ്‌; പ്രതിഷേധവുമായി സ്ഥാപനം

Janayugom Webdesk
ന്യൂഡൽഹി
December 20, 2023 11:11 am

ബാങ്ക്‌ അക്കൗണ്ടുകൾ ആദായ നികുതി വകുപ്പ്‌ മരവിപ്പിച്ചതിൽ പ്രതിഷേധവുമായി ന്യൂസ്‌ ക്ലിക്ക്‌. നടപടി കാരണം ബാങ്ക്‌ ഇടപാടുകൾ നടത്താൻ കഴിയുന്നില്ലെന്നും ജീവനക്കാർ പ്രതിസന്ധിയിലായിരിക്കുകയാണെന്നും ന്യൂസ്‌ ക്ലിക്ക്‌ പറഞ്ഞു. അന്യായമായ ഈ നടപടിക്കെതിരെ നിയമ നടപടികൾ എത്രയും വേഗം ആരംഭിക്കുമെന്ന് അറിയിച്ചു.

കഴിഞ്ഞ 18 നാണ്‌ ബാങ്ക്‌ അക്കൗണ്ടുകൾ ആദായ നികുതി വകുപ്പ്‌ മരവിപ്പിച്ചത്‌. ഇഡി, ഡൽഹി പൊലീസ്‌ വേട്ടയാടലിന്റെ തുടർച്ചയാണ്‌ നടപടികൾ. അറസ്റ്റിലായ ന്യൂസ്‌ക്ലിക്ക് സ്ഥാപകൻ പ്രബീർ പുർക്കയസ്‌യും അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ അമിത് ചക്രവർത്തിയും ജയിലിൽ കഴിയുകയാണ്‌. എല്ലാ നികുതി നിയമങ്ങളും പാലിച്ചാണ്‌ ന്യൂസ്‌ ക്ലിക്ക്‌ പ്രവർത്തിക്കുന്നത്‌. ആദായനികുതി വകുപ്പ് ഉന്നയിക്കുന്ന അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണ്.

ന്യൂസ്‌ക്ലിക്കിന് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിനെക്കുറിച്ച് ഒരു അറിയിപ്പും ലഭിച്ചില്ല. പതിവ് ഇടപാടുകൾ നടത്തുന്നതിനിടെ ജീവനക്കാരാണ്‌ ഇത്‌ ശ്രദ്ധയിൽപ്പെടുത്തിയത്‌. ഇതിലൂടെ ജീവനക്കാർക്ക്‌ ഡിസംബറിലെ 19 ദിവസത്തെ ശമ്പളം ഉൾപ്പെടെ നൽകാൻ കഴിയാത്ത സ്ഥിതിയായി. വർഷാവസാന ഉത്സവ സീസണിൽ, പെട്ടെന്നുള്ള ഈ നടപടി ജീവനക്കാരെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ് — ന്യൂസ്‌ക്ലിക്ക്‌ പ്രസ്‌താവനയിലൂടെ പറഞ്ഞു.

Eng­lish Sum­ma­ry; Income Tax by Freez­ing News Click Accounts; Insti­tu­tion with protest

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.