23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 29, 2024
November 1, 2024
October 26, 2024
October 24, 2024
October 17, 2024
October 14, 2024
September 13, 2024
September 3, 2024
August 31, 2024
August 31, 2024

പൃഥ്വിരാജ്, ദുല്‍ഖര്‍, വിജയ് ബാബു എന്നിവരുടെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന

Janayugom Webdesk
കൊച്ചി
December 1, 2021 4:01 pm

നടന്‍മാരും നിര്‍മാതാക്കളുമായ പൃഥ്വിരാജ് സുകുമാരന്‍, ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ബാബു എന്നിവരുടെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന. ആദായ നികുതി വകുപ്പിന്റെ ടി.ഡി.എസ് വിഭാഗമാണ് പരിശോധന നടത്തുന്നത്. പൃഥ്വിരാജിന്റെ ‘പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, ദുല്‍ഖറിന്റെ വേഫെയര്‍ ഫിലിംസ്, വിജയ് ബാബുവിന്റെ ഫ്രൈഡെ ഫിലിംസ് എന്നിവയുടെ ഓഫീസുകളിലാണ് പരിശോധന. നേരത്തെ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടെ ഓഫീസുകളിലും പരിശോധന നടത്തിയിരുന്നു. ഇവരോട് നേരിട്ട് ഹാജരാകാന്‍ ആദായ നികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്. വരുമാനകണക്കുകളില്‍ വ്യത്യാസമുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.ആന്റണി പെരുമ്പാവൂരിന്റെ കച്ചേരിപ്പടിയിലെ ആശിര്‍വാദ് സിനിമാസിന്റെ ഓഫീസിലാണ് റെയ്ഡ് നടന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ കലൂര്‍ സ്റ്റേഡിയം റോഡിലെ ഓഫീസിലും ആന്റോ ജോസഫിന്റെ ആന്റോ ജോസഫ് ഫിലിം കമ്പനി ഓഫീസിലുമാണ് റെയ്ഡ് നടന്നിരുന്നത്.

Eng­lish Sum­ma­ry: Income Tax Depart­ment inspects the offices of Prithvi­raj, Dulquar and Vijay Babu

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.