ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ജോലികള്‍ തടസപ്പെടുത്തിയതായി ബിബിസി. ആദായ നികുതി വകുപ്പിന്റെ ചോദ്യങ്ങൾക്ക് എല്ലാം കൃത്യമായി മറുപടി നൽകി. പരിശോധന നടന്ന ദിവസങ്ങളില്‍ മാധ്യമ പ്രവർത്തകർക്ക് മണിക്കൂറുകളോളം ജോലി ചെയ്യാൻ കഴിഞ്ഞില്ലെന്ന് ബിബിസിയുടെ കുറിപ്പില്‍ പറയുന്നു.
ഐടി ഉദ്യോഗസ്ഥരും പൊലീസും പലരോടും മോശമായി പെരുമാറിയെന്നും ബിബിസിയുടെ ഹിന്ദി വെബ്സൈറ്റിലൂടെ പുറത്തുവിട്ട ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. മാധ്യമപ്രവര്‍ത്തകരുടെ കമ്പ്യൂട്ടറുകള്‍ ഉദ്യോഗസ്ഥര്‍ അനധികൃതമായി പരിശോധിച്ചു. അവരോട് ചെയ്യുന്ന ജോലിയുടെ രീതിയെക്കുറിച്ചുളള വിശദാംശങ്ങള്‍ അനേഷിച്ചു. മാധ്യമ പ്രവര്‍ത്തകരുടെ ഫോണ്‍ കോളുകളില്‍ പോലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കൈകടത്തല്‍ നടത്തി. റെയ്ഡിനെപ്പറ്റിയുള്ള വിശദാംശങ്ങള്‍ എഴുതുന്നതില്‍ നിന്ന് വിലക്കിയതായും ബിബിസി വ്യക്തമാക്കുന്നു.
മാധ്യമ പ്രവര്‍ത്തകരെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് മുതിര്‍ന്ന എഡിറ്റര്‍മാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. സംപ്രേഷണ സമയം അവസാനിച്ചതിന് ശേഷം മാത്രമാണ് മാധ്യമ പ്രവര്‍ത്തകരെ ജോലി ചെയ്യാന്‍ അനുവദിച്ചതെന്നും ബിബിസി വ്യക്തമാക്കുന്നു. പരിശോധനയോട് ബിബിസി ഉദ്യോഗസ്ഥര്‍ സഹകരിച്ചില്ലെന്നും നടപടികള്‍ വൈകിപ്പിക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്നും റെയ്ഡിന് ശേഷം ആദായനികുതി വകുപ്പ് പറഞ്ഞിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരായി ഡോക്യുമെന്ററി പുറത്തുവന്നതിന് പിന്നാലെയായിരുന്നു ബിബിസിയിലെ 58 മണിക്കൂര്‍ തുടര്‍ച്ചയായി നടന്ന പരിശോധന. ആദായനികുതി വകുപ്പ് 133 എ പ്രകാരമുള്ള സര്‍വേയാണ് നടത്തിയതെന്നാണ് ഉദ്യോഗസ്ഥരുടെ വാദം.
English Summary: Income Tax Department Raid; The BBC said that officials had disrupted work
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.