26 December 2024, Thursday
KSFE Galaxy Chits Banner 2

റേഷൻ ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കണം: കെആർഇഎഫ്

Janayugom Webdesk
പത്തനാപുരം
April 29, 2022 9:15 pm

തുറന്ന് പ്രവർത്തിക്കുന്ന എല്ലാ അംഗീകൃത റേഷൻ വിതരണക്കാരനും 30000 രൂപ മിനിമം വേതനം നൽകണമെന്നും സെയിൽസ്മാന് സർക്കാർ വേതനം നൽകണമെന്നും കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എഐടിയുസി) പത്തനാപുരം താലൂക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് അഡ്വ. ആർ സജിലാൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എം ആർ ഷാജി അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി ജി പ്രിയൻ കുമാർ, ജില്ലാ സെക്രട്ടറി ടി സജീവ്, കെ വാസുദേവൻ എന്നിവർ സംസാരിച്ചു. ഭാരവാഹികള്‍: കെ വാസുദേവൻ (പ്രസിഡന്റ്), എം ആർ ഷാജി (വർക്കിങ് പ്രസിഡന്റ്), ആർ വി രാഗേഷ്, എസ് ശ്രീലേഖ (വൈസ് പ്രസിഡന്റുമാർ), സി കെ സുരേഷ് (സെക്രട്ടറി), ഷിജു ജോൺ, ആർ ഹരികുമാർ (ജോയിന്റ് സെക്രട്ടറിമാർ), നെജീബ് ഖാൻ(ട്രഷറർ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.