ബസ് ചാർജ്ജ് വർധനയാവശ്യപ്പെട്ട് സ്വകാര്യബസുടമകളുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. മിനിമം ചാർജ്ജ് 12 രൂപയാക്കണമെന്നും വിദ്യാർത്ഥികളുടെ യാത്രാനിരക്ക് ഒന്നിൽ നിന്ന് ആറ് രൂപയാക്കണമെന്നും കിലോമീറ്റർ നിരക്ക് നിലവിൽ 90 പൈസയിൽ നിന്ന് ഒരു രൂപ 10 പൈസയാക്കണമെന്നതുമടക്കം ആവശ്യങ്ങളുന്നയിച്ചാണ് ബസുടമ സംയുക്ത സമിതിയുടെ നേതൃത്വത്തിലുള്ള പണിമുടക്ക്.
സ്വകാര്യബസ് സമരത്തിന്റെ സാഹചര്യത്തിൽ കെഎസ്ആർടിസി കൂടുതൽ സർവീസ് നടത്തും. നിലവിൽ യൂണിറ്റുകളിൽ ലഭ്യമാക്കിയിട്ടുള്ള മുഴുവൻ ബസുകളും സർവീസ് നടത്തുവാൻ നിർദേശം നൽകിയിട്ടുണ്ട്.
ആശുപത്രികൾ, എയർപോർട്ടുകൾ, റയിൽവെ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്ക് ആവശ്യാനുസരണം സർവീസ് നടത്തും. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് അഡീഷണൽ ട്രിപ്പുകൾ നടത്തേണ്ടി വരുന്നതിനാൽ ഈ ദിവസങ്ങളിൽ ഓപ്പറേറ്റിങ് വിഭാഗം ജീവനക്കാരുടെ അവധികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. എല്ലാ ജനറൽ വിഭാഗം ഇൻസ്പെക്ടർമാരും സർപ്രൈസ് സ്ക്വാഡ് യൂണിറ്റ് ഇൻസ്പെക്ടർമാരും കാര്യക്ഷമമായി ബസ് പരിശോധന നടത്താനും യാത്രക്കാർക്ക് സൗകര്യപ്രദമായി യൂണിറ്റ് അധികാരികൾ ഷെഡ്യൂളുകൾ ക്രമീകരിക്കാനും നിർദേശം നൽകി.
വിദ്യാർത്ഥികളുടെ പരീക്ഷക്കാലമായതിനാൽ പണിമുടക്കിൽ നിന്ന് വിട്ടുനിൽക്കണമെന്നും ബസ് ചാർജ്ജ് വർധന തത്വത്തിൽ തീരുമാനിച്ചതാണെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. എന്ന് മുതല്‍ കൂട്ടണം എന്ന് മാത്രമാണ് ഇനി തീരുമാനിക്കേണ്ടത്. ഈ ഘട്ടത്തിൽ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരവുമായി മുന്നോട്ട് പോകണോ എന്ന കാര്യത്തില്‍ അവരാണ് തീരുമാനമെടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
English Summary: Indefinite private bus strike begins
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.