17 May 2024, Friday

Related news

May 12, 2024
May 8, 2024
May 6, 2024
April 26, 2024
April 26, 2024
April 24, 2024
April 22, 2024
April 19, 2024
April 18, 2024
April 15, 2024

സ്വാതന്ത്ര്യദിനാഘോഷം: മുഖ്യമന്ത്രി രാവിലെ 9ന് പതാക ഉയർത്തും

Janayugom Webdesk
തിരുവനന്തപുരം
August 14, 2021 7:24 pm

സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഞായറാഴ്ച (ആഗസ്റ്റ് 15) രാവിലെ 9ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപതാക ഉയർത്തുന്നതോടെ ആരംഭിക്കും. വിവിധ സേനാ വിഭാഗങ്ങളുടെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിക്കും. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകും. ഭാരതീയ വായുസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തും.

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ പൊതുജനങ്ങൾക്കും കുട്ടികൾക്കും മുതിർന്ന പൗരൻമാർക്കും പ്രവേശനം ഉണ്ടാവില്ല. മറ്റു ജില്ലകളിൽ മന്ത്രിമാർ ദേശീയ പതാക ഉയർത്തും.

കൊല്ലത്ത് മന്ത്രി കെ എൻ ബാലഗോപാൽ, പത്തനംതിട്ടയിൽ മന്ത്രി വീണാ ജോർജ്, ആലപ്പുഴയിൽ മന്ത്രി സജി ചെറിയാൻ, കോട്ടയത്ത് മന്ത്രി വി എൻ വാസവൻ, ഇടുക്കിയിൽ മന്ത്രി റോഷി അഗസ്റ്റിൻ, എറണാകുളത്ത് മന്ത്രി പി രാജീവ്, തൃശൂരിൽ മന്ത്രി കെ രാജൻ, പാലക്കാട്ട് മന്ത്രി കെ കൃഷ്ണൻകുട്ടി, മലപ്പുറത്ത് മന്ത്രി വി. അബ്ദുറഹ്‌മാൻ, കോഴിക്കോട്ട് മന്ത്രി എ കെ. ശശീന്ദ്രൻ , വയനാട് മന്ത്രി പി എ മുഹമ്മദ് റിയാസ്, കണ്ണൂരിൽ മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ, കാസർകോട്ട് മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവരാണ് പതാക ഉയർത്തുക.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.