20 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 20, 2024
November 20, 2024
November 20, 2024
November 20, 2024
November 19, 2024
November 19, 2024
November 19, 2024
November 19, 2024
November 19, 2024
November 19, 2024

പെഗാസസ് വാങ്ങാന്‍ ഇന്ത്യയെ മൊസാദ് സഹായിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
February 2, 2022 10:40 pm

ഇന്ത്യ ചാര സോഫ്റ്റ്‌വേറായ പെഗാസസ് വാങ്ങിയത് ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ സഹായത്തോടെയെന്ന് വെളിപ്പെടുത്തല്‍. 2017ലെ 13,000 കോടിയുടെ സൈനിക കരാറില്‍ ഉള്‍പ്പെടുത്തിയാണ് ഇസ്രയേലില്‍ നിന്ന് ഇന്ത്യ പെഗാസസ് വാങ്ങിയതെന്ന വിവരം പുറത്തുകൊണ്ടുവന്ന ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടര്‍ റോനെന്‍ ബെര്‍ഗ്മാനാണ് പുതിയ വിവരം പുറത്തുവിട്ടത്. ഇസ്രയേലിന്റെ കയറ്റുമതി പട്ടികയിലെ ഏറ്റവും ഉയര്‍ന്ന വിഭാഗത്തിലാണ് സൈബര്‍ ആയുധമായ പെഗാസസിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിനിടെയാണ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ബെഞ്ചമിന്‍ നെതന്യാഹുവുമായി കരാറില്‍ ഏര്‍പ്പെടുന്നത്. ഇതിന് പിന്നീട് ഇസ്രയേല്‍ പ്രതിരോധമന്ത്രാലയം അനുമതി നല്‍കി.

തുടര്‍ന്ന് മൊസാദിന്റെ സഹകരണത്തോടെ എന്‍എസ്ഒ എന്‍ജീനിയര്‍മാര്‍ ഇന്ത്യയിലെത്തുകയും സോഫ്റ്റ്‌വേര്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയുമായിരുന്നുവെന്ന് ദ വയറിന് നല്‍കിയ അഭിമുഖത്തില്‍ ബെര്‍ഗ്മാന്‍ പറഞ്ഞു. തുടര്‍ന്നുള്ള എല്ലാ സാങ്കേതിക സഹായങ്ങളും എന്‍എസ്ഒ തന്നെ വഹിക്കുകയും ഇതിന് ഇസ്രയേലിലെ രാഷ്ട്രീയ, രഹസ്യാന്വേഷണ ഏജന്‍സികളുടെ പിന്തുണ ലഭിക്കുകയും ചെയ്തു. ലോകത്തെ ഏത് മൊബൈല്‍ ശൃംഖലയില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്താന്‍ പെഗാസസിന്റെ ഫാന്റം പതിപ്പിന് കഴിയുമെന്ന് എന്‍എസ്ഒ അവകാശപ്പെടുന്നു. ഇസ്രയേലില്‍ നിന്ന് പെഗാസസ് വാങ്ങുകയോ ഇത്തരം നിരീക്ഷണങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ലെന്ന വാദത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നതിനിടെയാണ് കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പേരോ അദ്ദേഹത്തിന്റെ കീഴിലുള്ള ഇന്റലിജന്‍സ് ബ്യൂറോ, റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ് തുടങ്ങിയ ഏജന്‍സികളെക്കുറിച്ചോ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. എന്നാല്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടേയും ഭരണമേധാവികളുടേയും അറിവോടെയാണ് പെഗാസസ് വാങ്ങിയതെന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നുണ്ട്.
Eng­lish Sum­ma­ry :India acquires spy soft­ware Pega­sus with the help of Israeli intel­li­gence agency Mossad

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.