23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 23, 2024
December 23, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024
December 20, 2024
December 20, 2024
December 20, 2024

യുപിയില്‍ ഇന്ത്യ സഖ്യം സീറ്റ് ധാരണയായി; കോണ്‍ഗ്രസ് 17 സീറ്റില്‍

Janayugom Webdesk
ലഖ്നൗ
February 21, 2024 10:24 pm

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഉത്തര്‍പ്രദേശില്‍ ഇന്ത്യ സഖ്യം സീറ്റ് വിഭജനത്തില്‍ ധാരണയായി. 80 ലോക്‌സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് കോണ്‍ഗ്രസ് 17 സീറ്റില്‍ മത്സരിക്കും. ബാക്കിയുളള 63 സീറ്റില്‍ എസ്‌പിയും സഖ്യത്തിലെ മറ്റ് പാര്‍ട്ടികളും മത്സരിക്കും. സീറ്റ് വിഭജന ചര്‍ച്ച ഭംഗിയായി പൂര്‍ത്തിയായതായും സഖ്യം ശക്തമായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞു. ഇന്ത്യ സഖ്യം ബിജെപിയെ തോല്പിക്കുമെന്ന് പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ്, സംഘടന ചുമതലയുള്ള അവിനാഷ് പാണ്ഡെ എന്നിവരും പറഞ്ഞു. ജനങ്ങള്‍ക്കും രാജ്യത്തിനും ബാധ്യതയായി മാറിയ മോഡി ഭരണം അവസാനിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇരുവരും ചൂണ്ടിക്കാട്ടി. 

സീറ്റ് വിഭജനം സംബന്ധിച്ച ആദ്യവട്ട ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് നീരസം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് വീണ്ടും ചര്‍ച്ച നടത്തിയത്. കോണ്‍ഗ്രസ് ദേശീയ നേതൃത്വം സീറ്റ് വിഭജനം അംഗീകരിക്കുകയായിരുന്നു. റായ്‌ബറേലി, അമേഠി, വാരാണസി, ഗാസിയബാദ്, കാണ്‍പൂര്‍ അടക്കമുള്ള മണ്ഡലങ്ങളാണ് കോണ്‍ഗ്രസിന് നല്‍കിയിരിക്കുന്നതെന്ന് സമാജ് വാദി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നരേഷ് ഉത്തം പറഞ്ഞു. റായ് ബറേലി, അമേഠി എന്നീവിടങ്ങളില്‍ ശക്തമായ വേരോട്ടമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.

പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലെ പോരാട്ടം ശക്തമാക്കുന്നതിനു വേണ്ടിയാണ് എസ്‌പി സീറ്റ് കോണ്‍ഗ്രസിന് നല്‍കിയത്. രാജ്യസഭാ എംപിയായി തെരഞ്ഞെടുക്കപ്പെട്ട സോണിയ ഗാന്ധിക്ക് പകരം പ്രിയങ്കാ ഗാന്ധി റായ്‌ബറേലിയില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് പുറത്തുവരുന്ന വിവരം. സീറ്റ് വിഭജനത്തില്‍ ധാരണയായല്‍ രഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുക്കുമെന്ന് അഖിലേഷ് യാദവ് പ്രഖ്യാപിച്ചിരുന്നു.
പല സംസ്ഥാനങ്ങളിലും ഇന്ത്യ സഖ്യം സീറ്റ് വിഭജന ചര്‍ച്ചകള്‍ നടന്നു വരുന്നതിനിടെയാണ് രാജ്യത്ത് ഏറ്റവുമധികം എംപിമാരെ സംഭാവന ചെയ്യുന്ന യുപിയില്‍ പ്രതിപക്ഷം സീറ്റ് തര്‍ക്കം രമ്യമായി പരിഹരിച്ചിരിക്കുന്നത്. 

Eng­lish Summary:India alliance agrees seat in UP; Con­gress in 17 seats
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.