23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 21, 2024
November 21, 2024
November 20, 2024
November 20, 2024
November 20, 2024

ക്വാഡ് യോഗത്തില്‍ ചൈനയെ വിമര്‍ശിച്ച് ഇന്ത്യ

Janayugom Webdesk
മെല്‍ബണ്‍
February 13, 2022 8:52 am

ക്വാഡ് വിദേശമന്ത്രിമാരുടെ യോഗത്തില്‍ ചൈനയെ വിമര്‍ശിച്ച് ഇന്ത്യ. ഇന്ത്യയുമായി രേഖാമൂലമുള്ള കരാറുകൾ പാലിക്കുന്നതിൽ ചൈന പരാജയപ്പെട്ടതാണ് കിഴക്കൻ ലഡാക്ക് അതിർത്തിയിലെ സംഘർഷത്തിനു കാരണമായതെന്നു വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ പറഞ്ഞു. ഒരു വലിയ രാജ്യം കരാറുകൾ അവഗണിക്കുമ്പോൾ, അത് മുഴുവൻ രാജ്യാന്തര സമൂഹത്തിന്റെയും ആശങ്കയായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മെൽബണിൽ ഓസ്ട്രേലിയൻ വിദേശകാര്യമന്ത്രി മാരിസ് പെയ്നൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു ജയ്ശങ്കർ. ഉക്രെയ്ന്‍ റഷ്യ വിഷയത്തില്‍ ആഗോളതലത്തില്‍ ആശങ്കവര്‍ധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ജയ്ശങ്കര്‍ ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയിരിക്കുന്നത്. ക്വാഡ് സഖ്യം രൂപീകരിച്ചിരിക്കുന്നത് മേഖലയില്‍ സമാധാനവും ഐക്യവും ഉറപ്പാക്കാനാണ്, സഖ്യത്തിന്റെ ഗുണഫലങ്ങളെക്കുറിച്ച് ആര്‍ക്കും സംശയം വേണ്ടെന്നും ജയ്ശങ്കര്‍ പറഞ്ഞു. 2020 മേയിലാണ് കിഴക്കൻ ലഡാക്ക് അതിർത്തിയിലെ ഇന്ത്യ‑ചൈന സംഘര്‍ഷം ആരംഭിച്ചത്.

2020 ജൂൺ 15ന് ഗൽവാൻ താഴ്‌വരയിൽ നടന്ന ഏറ്റുമുട്ടൽ സംഘർഷം ഏറ്റവും രൂക്ഷമാക്കി. ഞങ്ങളുടെ പ്രവർത്തനങ്ങളും നിലപാടുകളും വളരെ വ്യക്തമാണ്. അതിനെ ആവർത്തിച്ച് വിമർശിക്കുന്നതുകൊണ്ട് വിശ്വാസ്യത കുറയുന്നില്ലെന്നും ജയ്ശങ്കര്‍ പറഞ്ഞു. കഴിഞ്ഞ വർഷം നടന്ന രണ്ടു ക്വാഡ് ഉച്ചകോടികൾക്ക് ശേഷം ഇതാദ്യമായാണ് ക്വാഡ് വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തുന്നത്.

ക്വാഡ് രാജ്യത്തലവന്മാരുടെ ഉച്ചകോടി കഴിഞ്ഞ വർഷം നടന്നിരുന്നു. ജനുവരിയില്‍ നടന്ന 14ാമത് ഇന്ത്യ- ചൈന സൈനികതല ചര്‍ച്ചകള്‍ ഗുണകരവും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതുമാണെന്നാണ് ആര്‍മി മേധാവി ജനറല്‍ മനോജ് നരവനെ പ്രതികരിച്ചത്. എന്നാല്‍ ഇതിനെ ലംഘിക്കുന്നതാണ് ജയ്ശങ്കര്‍ നടത്തിയിരിക്കുന്ന പരാമര്‍ശം. പല വിഷയങ്ങളിലും പരിഹാരമുണ്ടായെന്ന് പ്രഖ്യാപിക്കുമ്പോഴും ഡെസ്പാങ്, ദംചോക് മേഖലയില്‍ ചൈനീസ് സംഘം തുടരുകയാണ്.

eng­lish summary;India crit­i­cizes Chi­na at quad meeting

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.