7 January 2025, Tuesday
KSFE Galaxy Chits Banner 2

ഇന്ത്യ മതസ്വാതന്ത്ര്യം നിഷേധിക്കുന്ന രാജ്യം: യുഎസ് മനുഷ്യാവകാശ സംഘടന

റെജി കുര്യന്‍
ന്യൂഡല്‍ഹി
November 6, 2021 10:12 pm

മതസ്വാതന്ത്ര്യം നിഷേധിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ ഉള്‍പ്പെടുത്തണമെന്ന് യുഎസ് മനുഷ്യാവകാശ സംഘടന. രാജ്യത്ത് മത സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നെന്ന വിലയിരുത്തലിലാണ് യുഎസ് കമ്മിഷന്‍ ഫോര്‍ ഇന്റര്‍ നാഷണല്‍ റിലീജിയസ് ഫ്രീഡം (യുഎസ്‌സിഐആര്‍എഫ്) പുതിയ റിപ്പോര്‍ട്ട് യുഎസ് ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ചിരിക്കുന്നത്. ഇന്ത്യയെ അമേരിക്കന്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കുന്ന ആശങ്കയുള്ള രാജ്യങ്ങളുടെ ചുവപ്പ് പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് ശുപാര്‍ശ. വിദേശകാര്യ മന്ത്രാലയം ഇതിനെതിരെ രംഗത്തെത്തി. മുന്‍വിധികളോടെയാണ് ശുപാര്‍ശ സമര്‍പ്പിച്ചിരിക്കുന്നതെന്നും ഇത് കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലല്ലെന്നും വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ചൈന, പാകിസ്ഥാന്‍, മ്യാന്‍മര്‍ തുടങ്ങിയ അയല്‍ രാജ്യങ്ങള്‍ നിലവില്‍ ചുവപ്പ് പട്ടികയിലുണ്ട്.

മതത്തിന്റെ പേരിലുള്ള പീഡനം, ചികിത്സാ നിഷേധം, കുറ്റംചുമത്താതെ അനിശ്ചിത കാലത്തേക്ക് തടങ്കലില്‍ വയ്ക്കുക, തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വയ്ക്കുക, സ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും നിഷേധിക്കുക തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണ് പ്രത്യേക ആശങ്കയുള്ള രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക ഉപരോധം ഉള്‍പ്പെടെയുള്ള നടപടികളും യുഎസ് സ്വീകരിക്കാറുണ്ട്.

ഇന്ത്യ, സിറിയ, റഷ്യ, വിയറ്റ്നാം എന്നീ രാജ്യങ്ങളെ പുതുതായി ചുവപ്പ് പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ശുപാര്‍ശ. നയതന്ത്ര, സാമ്പത്തിക വിഷയങ്ങള്‍ ഉള്‍പ്പെടെ പരിഗണിച്ചുകൊണ്ട് അന്തിമതീരുമാനം കൈക്കൊള്ളേണ്ടത് യുഎസ് ആഭ്യന്തര മന്ത്രാലയമാണ്. ഇന്ത്യയെയും ഉസ്ബെക്കിസ്ഥാനെയും ചുവപ്പ് പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് കഴിഞ്ഞവര്‍ഷം യുഎസ്‌സിഐആര്‍എഫ് നല്‍കിയ ശുപാര്‍ശ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപിയോ തള്ളുകയായിരുന്നു.

ഭീമാ കൊറേഗാവ് കേസില്‍ ജെസ്യൂട്ട് വൈദികന്‍ സ്റ്റാന്‍ സ്വാമിയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റു ചെയ്ത സംഭവം റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്. പാര്‍ക്കിന്‍സന്‍ രോഗബാധിതനായ സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ നിരവധി തവണ നിഷേധിക്കപ്പെട്ടു. തടവില്‍ തുടരവെ 2021 ജൂലൈയില്‍ സ്റ്റാന്‍ സ്വാമി മരിച്ചു. ഇന്ത്യയില്‍ ഉണ്ടായ മതസ്വാതന്ത്ര്യ നിഷേധങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.

eng­lish sum­ma­ry: India denies free­dom of reli­gion: US human rights group

you may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.