6 December 2025, Saturday

Related news

November 21, 2025
November 14, 2025
October 30, 2025
October 28, 2025
October 13, 2025
October 6, 2025
September 10, 2025
August 14, 2025
July 25, 2025
July 9, 2025

റഫാല്‍ യുദ്ധ വിമാനകരാറില്‍ ഒപ്പുവെച്ച് ഇന്ത്യയും, ഫ്രാന്‍സും

Janayugom Webdesk
ന്യൂഡല്‍ഹി
April 28, 2025 4:43 pm

റഫാല്‍ യുദ്ധവിമാന കരാറില്‍ ഒപ്പുവെച്ച് ഇന്ത്യയും,ഫ്രാന്‍സും. 63,000 കോടി രൂപയുടെ കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. നാവിക സേനയ്ക്കായി മറീന്‍ (റഫാല്‍ എം ) വിഭാഗത്തിലുള്ള യുദ്ധവിമാനമാണ് ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങുക. 22 സിംഗിള്‍ സീറ്റര്‍ ജെറ്റുകളും നാല് ഇരട്ട സീറ്റ് ട്രെയിനര്‍ വിമാനങ്ങളും വാങ്ങുന്നതിനാണ് കരാര്‍. 2031 ഓടെ വിമാനങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് പ്രതീക്ഷ. 

ഫ്രാന്‍സുമായുള്ള ഇന്ത്യയുടെ ഏറ്റവം വലിയ പ്രതിരോധ കരാറാണിത്. നാവികസേനയുടെ വിമാനവാഹിനി കപ്പലുകളായ ഐഎന്‍എസ് വിക്രാന്ത്, ഐഎന്‍എസ് വിക്രമാദിത്യ എന്നിവയിൽ റഫാൽ എം വിമാനങ്ങൾ വിന്യസിക്കാനാണ് തീരുമാനം. കാലപ്പഴക്കം മൂലം നിലവിലുള്ള മിഗ്-29കെ യുദ്ധവിമാനങ്ങള്‍ക്കു പകരമായിട്ടാണ് റഫാൽ എം വരുക. രാജ്യത്തിന്റെ സമുദ്രശക്തി വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കരാർ. ലോകത്തെ ഏറ്റവും ആധുനികമായ നാവിക പോർവിമാനമായാണ് റഫാൽ എം വിലയിരുത്തപ്പെടുന്നത്. നിലവിൽ ഫ്രഞ്ച് നാവികസേനയ്ക്കു മാത്രമാണ് റഫാൽ എം പോർവിമാനങ്ങളുള്ളത്. കരാറിലൂടെ ഇന്ത്യയും ഫ്രാൻസുമായുള്ള തന്ത്രപ്രധാന ബന്ധം ഊട്ടിയുറപ്പിക്കാനും സാധിക്കും. നിലവിൽ 36 റഫാൽ വിമാനങ്ങൾ വ്യോമസേനയുടെ ഭാഗമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.