23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 19, 2024
December 19, 2024
December 19, 2024

ജനാധിപത്യ മൂല്യങ്ങള്‍ അടിച്ചമര്‍ത്തുന്ന രാജ്യങ്ങളില്‍ ഇന്ത്യയും

Janayugom Webdesk
ന്യൂഡല്‍ഹി
December 9, 2021 9:43 pm

ജനാധിപത്യ മൂല്യങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയിലെ സന്നദ്ധ സംഘടനയായ സിവിക്സ് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ജനാധിപത്യത്തിന്റെ മൗലികവും സുതാര്യവുമായ അടിസ്ഥാന പൗരാവകാശങ്ങള്‍ പതിവായി നിയന്ത്രിക്കപ്പെടുന്ന 37 രാജ്യങ്ങളില്‍ ഇന്ത്യയെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്നലെയും ഇന്നുമായി നടക്കുന്ന ‘യുണൈറ്റഡ് സ്റ്റേറ്റ്സ് സമ്മിറ്റ് ഓണ്‍ ഡെമോക്രസി‘യില്‍ പങ്കെടുക്കുന്ന 110 രാജ്യങ്ങളെ വിലയിരുത്തിയാണ് സിവിക്സ് പീപ്പിള്‍ പവര്‍ അണ്ടര്‍ അറ്റാക്ക് 2021 റിപ്പോര്‍ട്ട് തയാറാക്കിയത്. പ്രതിഷേധിക്കുന്നവരെയും മാധ്യമപ്രവര്‍ത്തകരെയും തടവിലാക്കുന്നതുള്‍പ്പെടെയുള്ള ഘടകങ്ങള്‍ പരിഗണിച്ചാണ് രാജ്യങ്ങളെ അഞ്ച് വിഭാഗങ്ങളായി തിരിച്ചത്. ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി യുഎപിഎ പോലുള്ള നിയമങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്നും അടിസ്ഥാനരഹിതമായ കുറ്റങ്ങള്‍ ചുമത്തി ജാമ്യം പോലും നല്‍കാതെ നിരവധി ആളുകളെ വിചാരണയില്ലാതെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഭീമ കൊറേഗോവ് കേസില്‍ തുടര്‍ച്ചയായി ജാമ്യം നിഷേധിക്കപ്പെടുകയും ജയിലില്‍ മരിക്കേണ്ടിവരികയും ചെയ്ത സ്റ്റാന്‍ സ്വാമിയുടെയും ജാമ്യം ലഭിക്കുന്നതില്‍ എന്‍ഐഎ എതിര്‍പ്പുയര്‍ത്തിയ സുധാ ഭരദ്വാജിന്റെയും കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 

കാര്‍ഷിക കരിനിയമങ്ങള്‍ക്കെതിരായി ഒന്നര വര്‍ഷത്തോളമായി തുടര്‍ന്നുവന്ന കര്‍ഷകപ്രക്ഷോഭത്തെ ഭരണകൂടം അധിക്ഷേപിക്കുകയും അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. സമരം ചെയ്യുന്നവര്‍ക്ക് തടസമുണ്ടാക്കാന്‍ റോഡുകള്‍ ബ്ലോക്ക് ചെയ്തുവെന്നും അമിതമായ ബലപ്രയോഗം നടത്തുകയും ഏകപക്ഷീയമായി നൂറുകണക്കിന് പേരെ തടഞ്ഞുവയ്ക്കുകയും ചെയ്തതും റിപ്പോര്‍ട്ടിലുണ്ട്. ജമ്മു കശ്മീരില്‍ നിരന്തരമായി ഏര്‍പ്പെടുത്തുന്ന കര്‍ഫ്യൂകളും മറ്റ് നിയന്ത്രണങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീടുകളിലും മാധ്യമസ്ഥാപനങ്ങളിലും തുടര്‍ച്ചയായി നടത്തുന്ന പരിശോധനകളും ഉള്‍പ്പെടെ ജനാധിപത്യ മൂല്യങ്ങള്‍ അട്ടിമറിക്കപ്പെടുന്നതിന്റെ ഉദാഹരണമായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അന്തര്‍ദേശീയ മനുഷ്യാവകാശ നിയമം പാലിക്കുന്നതും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും മാധ്യമങ്ങള്‍ക്കുമുള്‍പ്പെടെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അന്തരീക്ഷം ഒരുക്കുന്നതും മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച് നിഷ്‌പക്ഷമായ അന്വേഷണം നടത്തുന്നതും ഉള്‍പ്പെടെയുള്ളവ നടത്തുന്നതിലൂടെ, ജനാധിപത്യ മൂല്യങ്ങള്‍ അടിച്ചമര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നത്. 

ENGLISH SUMMARY:India is one of the coun­tries where demo­c­ra­t­ic val­ues ​​are suppressed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.