കേപ്ടൗണില്‍ നടക്കുന്ന ഇന്ത്യ — ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റില്‍ ഇന്ത്യ 223 റണ്‍സിന് പുറത്ത്. ക്യാപ്റ്റൻ വിരാട് കോലിയുടെ പക്വതയാര്‍ന്ന പ്രകടനമാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്. തന്റെ പിഴവുകള്‍ എല്ലാം തിരുത്തി 201 പന്തില്‍ 12 ബൗണ്ടറികളും ഒരു സിക്സുമടക്കം 79 റണ്‍സാണ് കോലി നേടിയത്. സ്‌കോര്‍ 31ല്‍ നില്‍ക്കെ കെഎല്‍ രാഹുലിനെയും(12) സ്‌കോര്‍ 33 ല്‍ നില്‍ക്കെ മയാങ്ക് അഗര്‍വാളിനെയും നഷ്ടപ്പെട്ട ഇന്ത്യക്ക് തുണയായത് ക്യാപ്റ്റൻ കോലിയുടെയും ചേതേഷ്വര്‍ പുജാരയുടെയും കൂട്ടുകെട്ടാണ്.
പുജാര 43 റണ്‍സെടുത്ത് പുറത്തായി.മാര്‍ക്കോ ജാൻസനാണ് വിക്കറ്റ് സ്വന്തമാക്കിയത്. തുടര്‍ന്നെത്തിയ അജിങ്ക്യ രഹാനെ (9) വന്നപാട പോയതും തകര്‍ന്നടിയുന്നിടത്തു നിന്നും വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ കൂട്ടുപിടിച്ച് 51 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
റിഷഭ് പന്തിന് മികച്ച തുടക്കം കിട്ടിയെങ്കിലും വലിയ സ്‌കോര്‍ തികയ്ക്കാനായില്ല. 27 റണ്‍സെടുത്ത് പന്ത് മടങ്ങിയ ശേഷം ഇന്ത്യൻ ടീം കൂപ്പുകുത്തുകയായിരുന്നു. കോലി ഒരറ്റത്ത് മികച്ച ഷോട്ടുകളുമായി സെഞ്ചുറി തികയ്ക്കുമെന്ന രീതിയില്‍ ബാറ്റ് വീശിയപ്പോള്‍ മറു വശത്ത് വിക്കറ്റ് വീണു കൊണ്ടേയിരുന്നു.
സ്‌കോര്‍ 211ല്‍ നില്‍ക്കെ കാഗിസോ റബാട കോലിയെ കൈല്‍ വെറിയന്റെ കൈകളിലെത്തിച്ചു. അശ്വിൻ (2), താക്കൂര്‍ (12), ബുംറ (0) ഷമി (7) എന്നിവരാണ് പുറത്തായത്. ഉമേഷ് യാദവ് (4*) പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയെക്ക് വേണ്ടി റബാട നാല് വിക്കറ്റുകള്‍ വീഴ്ത്തി. മാര്‍ക്കോ ജാൻസൻ മൂന്നും ഡുവാനെ ഒലിവര്‍, ലുങ്കി എൻഗിഡി കേശവ് മഹാരാജ് എന്നിവര്‍ ഒരു വിക്കറ്റ് വീതവും നേടി. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ 18 റണ്‍സെടുത്തു.
ക്യാപ്റ്റൻ ഡീൻ എല്‍ഗറെയാണ് (3) ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ബുംറയുടെ ബോള്‍ മുട്ടിയിടാനുളള ശ്രമത്തില്‍ ക്യാച്ച് പുജാരയുടെ കൈകളിലൊതുങ്ങുകയായിരുന്നു. 12 റണ്‍സുമായി നാല് ഏയ്ഡൻ മാര്‍ക്കവും കേഷവ് മഹാരാജുമാണ് ക്രീസില്‍.പേസിന് അനുകൂലമായ പിച്ചില്‍ ഇന്ത്യക്ക് അതെ നാണയത്തില്‍ തിരിച്ചടിക്കാനായാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് തലവേദനയാകും
ENGLISH SUMMARY:india loss 3rd test match
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.