26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 22, 2024
December 21, 2024
December 19, 2024
December 18, 2024
December 17, 2024
December 16, 2024
December 11, 2024
December 10, 2024
December 10, 2024

മഴ ചതിച്ചു; ഇന്ത്യ‑ന്യൂസിലൻഡ് ട്വന്‍റി20 മത്സരം ഉപേക്ഷിച്ചു

Janayugom Webdesk
വെല്ലിങ്ടണ്‍
November 18, 2022 2:33 pm

ഇന്ത്യ‑ന്യൂസിലൻഡ് ആദ്യ ട്വന്‍റി20 മത്സരം മഴമൂലം ഉപേക്ഷിച്ചു. കനത്ത മഴയില്‍ ടോസിടാന്‍ പോലും കഴിഞ്ഞില്ല. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുക. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. സീനിയര്‍ താരങ്ങളായ വിരാട് കോലിക്കും കെ എല്‍ രാഹുലിനും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും വിശ്രമം നല്‍കിയാണ് ഇന്ത്യന്‍ ടീം ന്യൂസിലന്‍ഡില്‍ പറന്നിറങ്ങിയത്. 

സമീപകാലത്തു ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമിനു വേണ്ടി കളിച്ചപ്പോഴെല്ലാം ശ്രദ്ധേയമായ പ്രകടനം നടത്തിയ മലയാളി താരം സഞ്ജു സാംസണ്‍ ഈ പരമ്പരയിലും ഇന്ത്യക്കൊപ്പമുണ്ടായിരുന്നു. ഈമാസം 20നാണ് അടുത്ത മത്സരം. 22ന് അവസാന ട്വന്‍റി20 മത്സരവും നടക്കും. 25, 27, 30 തീയതികളിലാണ് ഏകദിന മത്സരങ്ങൾ. ഏറ്റവും അവസാനമായി ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാട്ടില്‍ നടന്ന ഏകദിന പരമ്പരയില്‍ സഞ്ജു കളിച്ചിരുന്നു. ബാറ്റിങ്ങില്‍ താരം തിളങ്ങുകയും ചെയ്തു. ഫിനിഷറുടെ റോളാണ് അടുത്തിടെയായി സഞ്ജുവിനു ലഭിച്ചുകൊണ്ടിരുന്നത്. 

Eng­lish Summary:India-New Zealand Twenty20 match abandoned
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.