ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗത്വമെന്ന ഇന്ത്യയുടെ ആവശ്യത്തിന് പിന്തുണയുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോൺ. അമേരിക്ക ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഫ്രഞ്ച് പ്രസിഡന്റ് രംഗത്തെത്തിയത്. യുഎന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യവേയാണ് മക്രോ തന്റെ ആവശ്യം മുന്നോട്ടു വെച്ചത്. നേരത്തെ ചൈനയൊഴികെയുള്ള സുരക്ഷാ കൗണ്‍സിലിലെ സ്ഥിരാംഗങ്ങളായ രാജ്യങ്ങള്‍ ഈ ആവശ്യം മുന്നോട്ട് വെച്ചിരുന്നു.
”സുരക്ഷാ കൗണ്‍സില്‍ വിപുലീകരിക്കുന്നതിന് ഫ്രാന്‍സ് അനുകൂലമാണ്. സുരക്ഷാ കൗണ്‍സിലിന്റെ പ്രവര്‍ത്തന രീതികളില്‍ മാറ്റം വരുത്തണം. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് സുരക്ഷാ കൗണ്‍സിലിന്റെ കാര്യക്ഷമത വീണ്ടെടുക്കേണ്ടതുണ്ട്. അതിനുള്ള സമയം അതിക്രമിച്ചിരിക്കുകയാണ്”- മക്രോ പറഞ്ഞു. ഉക്രെയ്ന്‍ യുദ്ധം, ഇസ്രയേല്‍ — ഹമാസ് യുദ്ധം, ഇസ്രയേല്‍ — ഹിസ്ബുള്ള യുദ്ധം എന്നിവയുടെ പശ്ചാത്തലത്തിലാണ് ഫ്രാന്‍സിന്റെ ആവശ്യം. ഇന്ത്യക്ക് പുറമേ ജര്‍മനി, ജപ്പാന്‍, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ക്കും സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് ഇമ്മാനുവല്‍ മക്രോ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.