18 November 2024, Monday
KSFE Galaxy Chits Banner 2

കാലാവസ്ഥാ ഉച്ചകോടി;സുസ്ഥിര കാര്‍ഷിക അ‍ജണ്ടയില്‍ ഒപ്പുവച്ച് ഇന്ത്യ

Janayugom Webdesk
ഗ്ലാസ്ഗോ
November 7, 2021 10:26 pm

ഐക്യരാഷ്ട്ര സഭ കാലാവസ്ഥാ ഉച്ചകോടിയില്‍ സുസ്ഥിര കാര്‍ഷിക പ്രവര്‍ത്തന അ‍ജണ്ടയില്‍ ഒപ്പുവച്ച് ഇന്ത്യ. അജണ്ടയില്‍ ഒപ്പുവയ്ക്കുന്ന 27-ാമത് രാജ്യമാണ് ഇന്ത്യ. കാര്‍ഷിക മേഖലയെ കൂടുതല്‍ സുസ്ഥിരവും മലിനീകരണം കുറഞ്ഞതുമാക്കാന്‍ ലക്ഷ്യമിടുന്നതാണ് പദ്ധതി.അജണ്ടയിലെ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിനായി ഇതില്‍ അംഗമായിട്ടുള്ള രാജ്യങ്ങള്‍ക്ക് കാര്‍ഷിക പദ്ധതികളില്‍ ഉചിതമായ മാറ്റങ്ങള്‍ വരുത്തേണ്ടി വരും. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഭക്ഷ്യ വിതരണത്തെ സംരക്ഷിക്കുക, സുസ്ഥിര വികസന കാര്‍ഷിക പദ്ധതികളിലേക്ക് ശാസ്ത്രീയ സംഭാവനകള്‍ നല്‍കുക തുടങ്ങിയവയാണ് അജണ്ട ലക്ഷ്യം വയ്ക്കുന്നത്. 

ഓസ്ട്രേലിയ, ഉഗാണ്ട, മഡഗാസ്കര്‍, ടാന്‍സാനിയ, വിയറ്റ്‌നാം, നൈജീരിയ, ലെസുതു, ലാവോസ്, ഇന്തോനേഷ്യ, ഗിനിയ, ഘാന, ജര്‍മ്മനി, ഫിലിപ്പൈന്‍സ്, എത്യോപ്യ, യുകെ, കൊളംബിയ, കോസ്റ്റാറിക്ക, മൊറോക്കോ, നെതര്‍ലന്‍ഡ്സ്, ന്യൂസീലാന്‍ഡ്, നൈജീരിയ, സീറ ലിയോണ്‍, സ്പെയിന്‍, സ്വിറ്റ്സര്‍ലന്‍ഡ്, യുഎഇ എന്നിവയാണ് അജണ്ടയില്‍ ഒപ്പ് വച്ചിരിക്കുന്ന മറ്റ് രാജ്യങ്ങള്‍. 

2030ഓടു കൂടി 30 ശതമാനം സമുദ്രങ്ങളെ സംരക്ഷിക്കുന്ന ‘30ബൈ30’ പദ്ധതിയില്‍ ഇന്ത്യ ഉള്‍പ്പെടെ 10 രാജ്യങ്ങള്‍ കൂടി അംഗമായി. ഇതോടെ പദ്ധതിയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ എണ്ണം നൂറായി. ഇന്ത്യയെ കൂടാതെ ബഹറൈന്‍, ജമൈക്ക, സെന്റ് ലൂസിയ, ശ്രീലങ്ക, സൗദി അറേബ്യ, ഖത്തര്‍, സെമോ, ടോങ്ക, ഗാംബിയ, ജോര്‍ജിയ എന്നിവയാണ് 30ബൈ30യില്‍ പുതുതായി ഒപ്പുവച്ചിരിക്കുന്ന രാജ്യങ്ങള്‍.
eng­lish summary;India signs the Sus­tain­able Agri­cul­ture Agenda
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.