21 May 2024, Tuesday

Related news

May 14, 2024
May 11, 2024
May 11, 2024
May 11, 2024
May 10, 2024
May 9, 2024
May 9, 2024
May 9, 2024
May 7, 2024
May 7, 2024

ഇന്ത്യ ദി മോഡി ക്വസ്റ്റിയന്‍; ഡോക്യുമെന്ററിയില്‍ ബിബിസിക്ക് വീണ്ടും സമന്‍സ്

Janayugom Webdesk
ന്യൂഡല്‍ഹി
April 30, 2024 1:13 pm

പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ബന്ധപ്പെട്ട വിവാദ ഡോക്യുമെന്ററിയില്‍ ബിബിസിക്ക് വീണ്ടും സമന്‍സ്. ഡല്‍ഹി ഹൈക്കോടതിയാണ് സമന്‍സ് അയച്ചിരിക്കുന്നത്.നേരത്തെനല്‍കിയ സമന്‍സുകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി ബിജെപി നേതാവ് ബിനയ് കുമാര്‍ സിങ്ങിന്റെ പരാതിയിലാണ് നീക്കം.ബിബിസിയെ കൂടാതെ കേസിലെ മറ്റു പ്രതികളായ വിക്കിമീഡിയ ഫൗണ്ടേഷനും യുഎസ് ആസ്ഥാനമായുള്ള ഡിജിറ്റല്‍ ലൈബ്രറി ഇന്റര്‍നെറ്റ് ആര്‍ക്കൈവും അടങ്ങുന്ന വിദേശ സ്ഥാപനങ്ങള്‍ സമന്‍സിലെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം രോഹിണി കോടതിയിലെ അഡീഷണല്‍ ജില്ലാ ജഡ്ജി രുചിക സിംഗ്‌ള ബിബിസിക്കും കേസുമായി ബന്ധപ്പെട്ട മറ്റു ചിലര്‍ക്കും മാനനഷ്ടത്തിന് സമന്‍സ് അയച്ചിരുന്നു.മോഡിയെ കുറിച്ചും മറ്റ് പരിവാര്‍ സംഘ് കുടുംബത്തിലെ ആര്‍എസ്എസ് , വിഎച്ച്പി എന്നിവയെ കുറിച്ചും പ്രസിദ്ധീകരണങ്ങള്‍ നടത്തുന്നത് തടയണമെന്നാണ് സമന്‍സിലെ ആവശ്യം.അതേസമയം ഇന്ത്യ: ദി മോഡി ക്വസ്റ്റിയന്‍ എന്ന ഡോക്യുമെന്ററി രാജ്യത്തിന്റെയും മോഡിയുടെയും ജുഡീഷ്യറിയുടെയും മതിപ്പ് ഇല്ലാതാക്കിയെന്ന് അവകാശപ്പെട്ട് ഗുജറാത്ത് ആസ്ഥാനമായുള്ള ജസ്റ്റിസ് ഓണ്‍ ട്രയല്‍ എന്ന എന്‍ജിഒ ഹര്‍ജിഫയല്‍ ചെയ്തിരുന്നു.

ഈ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ബിബിസിക്ക് നോട്ടീസും അയച്ചിരുന്നു. ഇതിനുപുറമെ ജസ്റ്റിസ് സച്ചിന്‍ ദത്ത ബിബിസി ഇന്ത്യയ്ക്കും നോട്ടീസ് നല്‍കിയിരുന്നു.വേണ്ടത്ര ഗവേഷണം നടത്തിയ ശേഷമാണ് ഡോക്യുമെന്ററി തയ്യാറാക്കിയത് എന്നായിരുന്നു കേസില്‍ ബിബിസി നല്‍കിയ വിശദീകരണം. വിവാദ വിഷയങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നുവെന്നും എന്നാല്‍ ഇന്ത്യ പ്രതികരിച്ചില്ലെന്നുമാണ് ബിബിസി കേസിന്റെ ആദ്യ ഘട്ടത്തില്‍ വ്യക്തമാക്കിയിരുന്നത്. ബിജെപി നേതാക്കളുടെ അഭിപ്രായം ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ബ്രിട്ടീഷ് മാധ്യമം പ്രതികരിച്ചിരുന്നു.

Eng­lish Summary:
India The Modi Ques­tion; The BBC is sum­moned again in the documentary

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.